CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Seconds Ago
Breaking Now

ചാലക്കുടി ചങ്ങാത്തം ഒരുക്കിയ 'ആരവം 2025' ന് വര്‍ണ്ണാഭമായ സമാപനം

ലണ്ടന്‍ : ചാലക്കുടി മേഖലയില്‍ നിന്നും യുകെയുടെ നാനാഭാഗങ്ങളില്‍ താമസിക്കുന്നവര്‍ കഴിഞ്ഞ ഞായറാഴ്ച ജൂണ്‍ 29ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ചെസ്റ്റര്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സമ്മേളിക്കുകയുണ്ടായി.  

       ചാലക്കുടി ചങ്ങാത്തം പ്രസിഡന്റ് സോജന്‍ കുര്യാക്കോസ്, സെക്രട്ടറി ആദര്‍ശ് ചന്ദ്രശേകര്‍, ട്രെഷരാര്‍ ജോയ് ആന്റണി, കണ്‍വീനര്‍മാരായ ജേക്കബ് തോമസ്, ബാബു തോട്ടാപ്പിള്ളി തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ചതോടെ ഈ വര്‍ഷത്തെ 'ആരവം 2025'ന് തുടക്കമായി.'വാദ്യ ലിവര്‍പൂള്‍ ' അവതരിപ്പിച്ച ചെണ്ടമേളയും, ഡി ജെ ആബ്‌സിന്റെ വര്‍ണ്ണപ്രബയും,മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉണ്ടായിരുന്നു.    ചാലക്കുടി ചങ്ങാത്തം കുടുംബം അവതരിപ്പിച്ച കലാപരിപാടികള്‍ എവെര്‍ക്കും ആസ്വാദ്യകരമായി.ചാലക്കുടി ചങ്ങാത്തം സ്ഥപക പ്രസിഡന്റ് സൈബിന്‍ പാലാട്ടി ആശംസകള്‍ അര്‍പ്പിക്കുയുണ്ടായി. സ്റ്റോക് ഓണ്‍ ട്രെന്റിലെ ' ലൈക്ക എവെന്റ്‌സ് ആന്‍ഡ് കാറ്ററേര്‍സ് ' ഒരുക്കിയ വിഭവസമൃദ്ധമായ നാടന്‍ സദ്യ ഏവര്‍ക്കും ഗൃഹാദുരത്വം ഉണര്‍ത്തുക യുണ്ടായി.

      അടുത്ത വര്‍ഷത്തെ പ്രസിഡന്റായി ദാസന്‍ നെറ്റിക്കാടനെയും, സെക്രട്ടറി യായി സുബിന്‍ സന്തോഷിനെയും, ട്രെഷരാര്‍ ആയി ടാന്‍സി പാലാട്ടിയും, പ്രോഗ്രാം കോ കോര്‍ഡിനേറ്റര്‍ ആയി കീര്‍ത്തന ജിതിന്‍ എന്നിവരും തെരഞ്ഞടുത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.