ഇന്ന് ന്യൂപോര്‍ട്ട് ആഘോഷ ലഹരിയിലാണ്. യുകെ മലയാളികള്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താര കൂട്ടായ്മ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ വേദിയിലെത്തുമ്പോള്‍ അത് കാണികള്‍ക്ക് മികച്ചൊരു വിരുന്നാകും.
ന്യൂപോര്‍ട്ടില്‍ ഇന്നു നടക്കുന്ന പരിപാടിയ്ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രമേഷ് പിഷാരടിയും സംഘവും എന്തെല്ലാം സര്‍പ്രൈസുകളാകും കാണികള്‍ക്ക് സമ്മാനിക്കുക എന്നറിയാനായി. നിറം 25 ലൂടെ കുഞ്ചാക്കോ ബോബന്‍, റിമി ടോമി, രമേഷ് പിടാരടി, സ്റ്റീഫന്‍ ദേവസി, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിങ്ങനെ വലിയ താര നിരയാണ് വേദിയിലെത്തുന്നത്.
യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന ടീം യുകെയില്‍ ആവേശം തീര്‍ക്കും.
യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.
ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം . ന്യൂപോര്‍ട്ട് വേദി ഒരുങ്ങി കഴിഞ്ഞു. ഇത് മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു സംഗീത നൃത്ത മെഗാ ഷോയാകുമെന്നുറപ്പാണ്.