ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മാസ്സ് സെന്ററിയിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മിഷണ്‍ ഡയറക്ടര്‍ റവ: ഫാ:ജോo മാത്യു തിരുനാള്‍ കൊടിയുയര്‍ത്തി തിരുനാളിനു തുടക്കം കുറിച്ചു.
തുടര്‍ന്ന് റവ :ഫാ : ജിനോ അരിക്കാട്ടിന്റെ മുഖ്യകാര്‍മിക ത്തില്‍ തിരുനാള്‍ കുര്‍ബാനയും, വചന സന്ദേശം നല്‍കുയുമുണ്ടായി.തിരുനാള്‍ കുര്‍ബാനക്കു ശേഷം നടന്ന പ്രദക്ഷീണം, കഴുന്ന് നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യുവിന്റ നേതൃത്വത്തില്‍ കൈക്കാരന്‍മാരായ പോള്‍സണ്‍, എഡ്വിന്‍, ജിമി, വേദപാട അദ്ധ്യാപകര്‍, ഗായക സംഘo, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയരുടെ കൂട്ടായ പരിശ്രമത്താല്‍ തിരുനാള്‍ ഭംഗിയായി നടത്താന്‍ സാധിച്ചു.