പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍. ചങ്ങനാശേരി കുറിച്ചിയില്‍ ലക്‌സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. ഇയാള്‍ 2017 ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടനില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സിയോണ്‍ കണ്‍സള്‍ട്ടിങ് ലിമിറ്റഡ് യൂറോപ്പ് ആന്‍ഡ് യുകെ സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ജോലി വാഗ്ദാനം ചെയ്ത് 9 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടെയാണ് ലക്‌സണ്‍ യൂറോപ്പിലേക്ക് കുടിയേറിയത്. സാമ്പത്തിക ഇടപാടുകളില്‍ പ്രശ്‌നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസ സ്ഥലത്തു നിന്ന് കേരളത്തിലേക്ക് മടങ്ങി.
ജോലി തട്ടിപ്പിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുണ്ട്.