CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 27 Minutes 34 Seconds Ago
Breaking Now

ആറടി പൊക്കമുള്ള ട്രാന്‍സ് ഡോക്ടര്‍, പൊക്കം കുറഞ്ഞ നഴ്‌സിന്റെ ചോദ്യം ചെയ്യല്‍ കേട്ട് ഭയന്നോ? തന്നേക്കാള്‍ ഉയരം കുറഞ്ഞ നഴ്‌സിനെ പേടിയെന്ന ഡോക്ടറുടെ നിലപാട് മുളയിലേ നുള്ളാമായിരുന്നു; വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നതിലെ തര്‍ക്കം വഴിമാറിയതെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍

പുരുഷനായി പിറന്ന് സ്ത്രീയായി തിരിച്ചറിഞ്ഞിരുന്ന സഹ ഡോക്ടര്‍ ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഡോ. പിറ്റ്

തര്‍ക്കത്തില്‍ തോല്‍ക്കുമ്പോള്‍ പുറത്തെടുക്കുന്ന അടവുകളില്‍ ഒന്നാണ് ഇരവാദം. ഏതെങ്കിലും വിഷയത്തില്‍ തന്റെ ഭാഗം ശരിയല്ലെന്ന് തോന്നിയാല്‍ ഈ ഇരവാദം മുന്‍നിര്‍ത്തി വിജയിച്ച് കയറാന്‍ പലരും ശ്രമിക്കും. അതിലൊരാളാണ് എന്‍എച്ച്എസ് ഫിഫെയിലെ വിക്ടോറിയ ഹോസ്പിറ്റലില്‍ നഴ്‌സിനെതിരെ പരാതി നല്‍കിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറെന്നാണ് വ്യക്തമാകുന്നത്. 

തന്നേക്കാള്‍ ചെറുതായ നഴ്‌സിന്റെ ചോദ്യം ചെയ്യല്‍ കേട്ട് ഭയപ്പെട്ട് പോയെന്നാണ് ആറടി പൊക്കമുള്ള ട്രാന്‍സ്ജഡെന്‍ഡര്‍ ഡോക്ടര്‍ പരാതിപ്പെട്ടത്. വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം ഉടലെടുത്തതെന്ന് ട്രിബ്യൂണല്‍ വിചാരണയില്‍ വ്യക്തമായി. 

ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ ബെത് അപ്ടണും, നഴ്‌സ് സാന്‍ഡി പെഗ്ഗിയും തമ്മിലുള്ള നിയമപോരാട്ടത്തില്‍ ഇടപെട്ട മറ്റൊരു സീനിയര്‍ ഡോക്ടറാണ് ഇപ്പോള്‍ ഡോക്ടറുടെ നിലപാട് ശരിവെയ്ക്കുന്നത്. എന്‍എച്ച്എസ് ഫിഫെയിലെ എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. എല്‍സ്‌പെത്ത് പിറ്റ് ഡോ. അപ്ടന്റെ അവസ്ഥയെ ന്യായീകരിക്കുന്നു. നഴ്‌സ് പെഗ്ഗിയുമായുള്ള തര്‍ക്കത്തിന് ശേഷം ഡോ. അപ്ടണ്‍ കരയുകയായിരുന്നുവെന്ന് ഡോ. പിറ്റ് വ്യക്തമാക്കി. 

പുരുഷനായി പിറന്ന് സ്ത്രീയായി തിരിച്ചറിഞ്ഞിരുന്ന സഹ ഡോക്ടര്‍ ബുദ്ധിമുട്ടിലായിരുന്നുവെന്ന് ഡോ. പിറ്റ് പറയുന്നു. ആറടിയോളം ഉയരമുള്ള ഡോ. അപ്ടണ്‍ തന്നേക്കാള്‍ ഉയരം കുറഞ്ഞ പെഗ്ഗിയുടെ ചോദ്യങ്ങളില്‍ ഭയന്ന് പോയെന്ന വാദങ്ങളില്‍ ന്യായമില്ലെന്നാണ് നഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. 

ശക്തമായ പിരീഡ്‌സ് നേരിട്ട് ചോര വസ്ത്രത്തിലായെന്ന് ഭയന്ന് നഴ്‌സ് പെഗ്ഗി ചേഞ്ചിംഗ് റൂമിലെത്തുമ്പോള്‍ ഡോ. അപ്ടണെ കണ്ട് അസ്വസ്ഥമാകുകയും ചോദ്യം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഡോക്ടര്‍ ബുള്ളിയിംഗ് പരാതി നല്‍കുകയായിരുന്നു. ഈ സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്‍ഡും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.