CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 40 Seconds Ago
Breaking Now

യുകെയിലെ എല്ലാ ഭാഗത്തേക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള മുന്നറിയിപ്പ്; തിങ്കളാഴ്ച വരെ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ്; മഴയെത്തിയിട്ടും ലക്ഷക്കണക്കിന് പേര്‍ക്കുള്ള ഹോസ്‌പൈപ്പ് വിലക്ക് തുടരുന്നു?

ഏതാനും മണിക്കൂറുകളില്‍ ചില മേഖലകളില്‍ 75 എംഎം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള മുന്നറിയിപ്പ് യുകെയില്‍ വ്യാപകമാക്കി മെറ്റ് ഓഫീസ്. തിങ്കളാഴ്ച വരെ രാജ്യത്ത് വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ മഴയും, ഇടിമിന്നലും തുടരുന്നതിനാല്‍ വെള്ളപ്പൊക്കത്തിന് പുറമെ ചില ഭാഗങ്ങളില്‍ ജീവന് അപകടം സൃഷ്ടിക്കുമെന്നും, പവര്‍കട്ടിനും, സേവനങ്ങള്‍ തടസ്സപ്പെടാനും ഇടയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും കേടുപാട് സൃഷ്ടിക്കപ്പെടാനും സാധ്യതയുള്ളതായി മെറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇടിമിന്നലും, ആലിപ്പഴവര്‍ഷവും, ശക്തമായ കാറ്റും സ്ഥിതി ദുഷ്‌കരമാക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞ കാലാവസ്ഥാ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. 

കൂടാതെ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് ഇംഗ്ലണ്ടിലെ നല്ലൊരു ശതമാനം മേഖലകളിലും ഞായറാഴ്ച രാത്രി 9 വരെ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. ലണ്ടന്‍, ബ്രൈറ്റണ്‍, പോര്‍ട്‌സ്മൗത്ത്, ചെംസ്‌ഫോര്‍ഡ്, സെന്റ് ആല്‍ബന്‍സ്, കേംബ്രിഡ്ജ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ പ്രധാന പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടണം. 

ഏതാനും മണിക്കൂറുകളില്‍ ചില മേഖലകളില്‍ 75 എംഎം വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച വരെയെങ്കിലും ശക്തമായ മഴ തുടരും. ലണ്ടനില്‍ 4 ഇഞ്ച് വരെ മഴ ഏതാനും മണിക്കൂറില്‍ പെയ്യുമെന്നാണ് ആശങ്ക. ഒരു മാസം പെയ്യുന്ന മഴയ്ക്ക് തുല്യമാണ് ഇത്. 

ഇതിനിടെ രാജ്യത്തെ ചില പ്രദേശങ്ങളില്‍ ഹോസ്‌പൈപ്പ് നിരോധനം തുടരുകയാണ്. ആഷ്‌ഫോര്‍ഡ്, കാന്റര്‍ബറി, ഈസ്റ്റ്‌ബോണ്‍, മെയ്ഡ്‌സ്‌റ്റോണ്‍, ഹേവാര്‍ഡ്‌സ് ഹീത്ത്, ടണ്‍ബ്രിഡ്ജ് വെല്‍സ് ഉള്‍പ്പെടെ കെന്റിലും, സസെക്‌സിലുമുള്ള 1.4 മില്ല്യണ്‍ ജനങ്ങള്‍ക്ക് സൗത്ത് ഈസ്റ്റ് വാട്ടര്‍ ഹോസ്‌പൈപ്പ് നിരോധനം ഏര്‍പ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.