CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 40 Seconds Ago
Breaking Now

നിങ്ങളറിഞ്ഞോ നാട്ടാരേ! ബ്രിട്ടനില്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ചോദിക്കുന്ന വില വീണ്ടും ഇടിഞ്ഞു; 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ സീസണല്‍ ഇടിവെന്ന് റൈറ്റ്മൂവ്; ഇതാണോ വീട് സ്വന്തമായി വാങ്ങാനുള്ള ബെസ്റ്റ് ടൈം?

വിപണിയിലേക്ക് വീടുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് റൈറ്റ്മൂവ്

ബ്രിട്ടനില്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴുക, രണ്ട് പ്രോപ്പര്‍ട്ടികള്‍ക്ക് ചോദിക്കുന്ന വില കുറയുക. ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറഞ്ഞ് വരികയാണെങ്കിലും മുന്‍പത്തെ റെക്കോര്‍ഡ് താഴ്ചയിലേക്ക് പലിശ നിരക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷത്തിന് വക നല്‍കി ഈ മാസം പ്രോപ്പര്‍ട്ടികള്‍ക്ക് ചോദിക്കുന്ന വിലയില്‍ വമ്പിച്ച കുറവാണ് രേഖപ്പെടുത്തിയത്. 

ഈ മാസം ശരാശരി 4531 പൗണ്ടിന്റെ ഇടിവാണ് ചോദിക്കുന്ന വിലയില്‍ ഉണ്ടായതെന്ന് റൈറ്റ്മൂവിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തുന്ന പ്രോപ്പര്‍ട്ടികളുടെ ശരാശരി വിലയില്‍ ജൂലൈ മാസം 1.2 ശതമാനത്തിന്റെ താഴ്ച രേഖപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തല്‍. 

നിലവില്‍ ലിസ്റ്റ് ചെയ്യുന്ന വീടുകളുടെ ശരാശരി വില 373,709 പൗണ്ടാണ്. മേയിലെ റെക്കോര്‍ഡ് വിലയായ 379,517 പൗണ്ടില്‍ നിന്നുമാണ് ഈ ഇറക്കം. ജൂലൈ മാസത്തില്‍ പതിവായി ഈ സീസണല്‍ ഡിപ്പ് രേഖപ്പെടുത്താറുണ്ടെന്ന് റൈറ്റ്മൂവ് പറയുന്നു. എന്നിരുന്നാലും 20 വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇക്കുറി രേഖപ്പെടുത്തിയത്. 

തല്‍ഫലമായി ബ്രിട്ടനിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി പോര്‍ട്ടല്‍ ഈ വര്‍ഷത്തെ വില പ്രവചനങ്ങള്‍ പകുതിയായി വെട്ടിക്കുറച്ചു. 2025 വര്‍ഷത്തിലെ പ്രോപ്പര്‍ട്ടി വിലയിലെ പ്രവചനങ്ങളില്‍ 4 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നത് 2 ശതമാനമാക്കിയാണ് ചുരുക്കിയത്. 

വിപണിയിലേക്ക് വീടുകളുടെ ഒഴുക്ക് വര്‍ദ്ധിച്ചതാണ് ഇതിന് ഇടയാക്കിയതെന്ന് റൈറ്റ്മൂവ് പറയുന്നു. പത്ത് വര്‍ഷത്തിനിടെ ഉയര്‍ന്ന തോതിലാണ് വീടുകളുടെ ലഭ്യത. ഇതോടെ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് അനുയോജ്യമായ ഓപ്ഷന്‍ തെരഞ്ഞെടുക്കാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.