CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 6 Seconds Ago
Breaking Now

സമീക്ഷ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്താനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സമീക്ഷ ദേശീയ പ്രസിഡന്റ് സ.രാജി രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ. ഗ്ലീറ്റര്‍ കോട്ട് പോള്‍ സ്വാഗത പ്രസംഗവും ദേശീയ ആക്ടിംഗ് സെക്രട്ടറി ശ്രീ    ഉണ്ണികൃഷ്ണന്‍ ബാലന്‍ ആമുഖ പ്രസംഗവും, നന്ദി സ. ബൈജു നാരായണനും നടത്തി. ട്രഷറര്‍ അഡ്വ: ദിലീപ് കുമാര്‍ അവതരിപ്പിച്ച സ്വാഗത സംഘത്തിന്റെ പാനല്‍ യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

 

ചെയര്‍ പേഴ്‌സണ്‍ :ശ്രീ. രാജി രാജന്‍

ജനറല്‍ കണ്‍വീനര്‍: ശ്രീ. ഉണ്ണികൃഷ്ണന്‍  ബാലന്‍

കണ്‍വീനര്‍: ശ്രീ.ബൈജു നാരായണന്‍

കോര്‍ കമ്മിറ്റി: എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും

കൂടാതെ ഫിനാന്‍സ് ,റിസപ്ഷന്‍ ,ഫുഡ് ,മീഡിയ& പബ്ലിസിറ്റി  ,പ്രോഗ്രാം ,ഹെല്‍ത് & സേഫ്റ്റി എന്നിങ്ങനെ വിവിധ സബ്കമ്മറ്റികള്‍ അടങ്ങുന്ന  സ്വാഗത സംഘം ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും.

യൂണിറ്റ് പ്രദേശങ്ങളില്‍ നടക്കുന്ന പ്രാഥമിക  മത്സരങ്ങള്‍ക്ക് ശേഷം  ഗ്രാന്റ് ഫിനാലെ നവംബര്‍ 9 - 2025 ന് ഷെഫീല്‍ഡില്‍ വെച്ച് ചരിത്ര പ്രസിദ്ധമായ ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് കോമ്പ്‌ലെക്‌സില്‍ ആയിരിക്കും നടക്കുന്നത്.

യുകെ മലയാളി സമൂഹത്തിന്റെയും, മറ്റ് കമ്മ്യൂണിറ്റി യിലുള്ള ആളുകളുടെയും ഹെല്‍ത്ത് & വെല്‍ ബീയിങ്ങ് മെച്ചപ്പെടുത്തുക എന്ന ഭാവനാപരമായ ഉള്‍ക്കാഴ്ചയോടെയാണ് സമീക്ഷ യുകെ ദേശീയ ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

സമീക്ഷ യുകെയുടെ അഞ്ച് ഏരിയാ കമ്മറ്റികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 33 യുണിറ്റ് കമ്മറ്റികളും സാധ്യതയ്ക്ക് അനുസരിച്ച് അവരുടെ പ്രദേശങ്ങളില്‍ മത്സസരങ്ങളുടെ ഭാഗമാകും.കഴിഞ്ഞ തവണ 16 ഇടങ്ങളിലായി നടന്ന പ്രാദേശിക മത്സരങ്ങളിലായി 500-ല്‍ അധികം പേര്‍ പങ്കെടുത്തിരുന്നു.ഈ തവണ സ്ത്രീകളേയും,കുട്ടികളെയും അടക്കം 750 ബാറ്റ്മിന്റണ്‍ പ്രേമികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാനാണ്  സ്വാഗത സംഘം ലക്ഷ്യം വെയ്ക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഫിനാന്‍സ് കമ്മിറ്റി,പ്രോഗ്രാം കമ്മിറ്റി,മീഡിയ കമ്മിറ്റി,വെന്യു കമ്മിറ്റി,റിസപ്ഷന്‍ കമ്മിറ്റി,ഫുഡ് കമ്മറ്റി എന്നിങ്ങനെ വിവിധ സബ്കമ്മിറ്റ്കള്‍ക്ക് ദേശീയ സമിതി അംഗങ്ങള്‍ക്ക് പുറമേ ഏരിയ കമ്മിറ്റി ഭാരവാഹികള്‍ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ് സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാര്‍  മേഖലയിലെ വൈദഗ്ധ്യം കൂടി കണക്കില്‍ എടുത്ത് സമീക്ഷയില്‍ അംഗത്വം ഇല്ലാത്തവരെയും സമീക്ഷയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരെയും ഒരുമിച്ച് നിര്‍ത്തി കൊണ്ടാണ് സംഘാടക സമിതി രൂപീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക്  പ്രോത്സാഹനവും, പ്രസക്തിയും  നല്‍കുന്ന വിധത്തിലുള്ള വ്യത്യസ്ത പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുമെന്ന്  ടൂര്‍ണമെന്റിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിക്കുകയുണ്ടായി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടുക:

ഷാജു ബേബി, ഷെഫീല്‍ഡ്: 07846 593330

സ്വരൂപ് കൃഷ്ണന്‍, ഷെഫീല്‍ഡ്:+44 7730 263955

ഗ്ലീറ്റര്‍ കോട്ട് പോള്‍, ബെര്‍മിങ്ഹാം:07500 741789

ആന്റണി ജോസഫ്, ചെംസ്‌ഫോര്‍ഡ്  :07474666050

 




കൂടുതല്‍വാര്‍ത്തകള്‍.