പൊലീസുകാരിയായ ഭാര്യയെ ബേസ് ബോള്‍ ബാറ്റിന് അടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശിലെ സിദ്ധിയിലെ പൊലീസ് ക്വോര്‍ട്ടേഴ്‌സിലാണ് സംഭവം. ഭാര്യ ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ലെന്നതാണ് കാരണം.
ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴേക്കും ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ സവിത സാകേതാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
അച്ഛനും അമ്മയും ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടാക്കുന്നുവെന്ന് അയല്‍വാസിയോട് പറഞ്ഞു സഹായം തേടിയാണ് സവിതയുടെ മകള്‍ വീട്ടിലേക്ക് ഓടിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണ് മകള്‍ കണ്ടത്. സംഭവ സ്ഥലത്തു നിന്ന് ബേസ് ബോള്‍ ബാറ്റ് കണ്ടെത്തിയിട്ടുണ്ട്.