CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 27 Seconds Ago
Breaking Now

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ ; അധ്യാപകന്‍ അറസ്റ്റില്‍

ഓഗസ്ത് 22 നാണ് പെണ്‍കുട്ടിയെ കാണാതായത്.

ഒരു മാസം മുമ്പു കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ സ്‌കൂളിലെ അധ്യാപകനെ അറസ്റ്റ് ചെയ്തു.

ഓഗസ്ത് 22 നാണ് പെണ്‍കുട്ടിയെ കാണാതായത്. സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചുവന്നിരുന്നില്ല. വ്യാപക തിരച്ചില്‍ നടത്തിയിട്ടും വിവരമൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി കാലിദംഗ ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തു നിന്ന് ഒരു ചാക്കില്‍ മൃതദേഹം കണഅടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഷ്ണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം.

കുട്ടിയെ അധ്യാപകന്‍ മോശമായി സ്പര്‍ശിക്കാറുണ്ടെന്നു കാണിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം കുട്ടി നേരത്തെ വീട്ടുകാരേയും അറിയിച്ചിരുന്നു. പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.