CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 26 Seconds Ago
Breaking Now

യുകെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത് തീവ്രവാദത്തിനുള്ള സ്റ്റാര്‍മറുടെ 'സമ്മാനം'! മുന്നറിയിപ്പുമായി ടോറി നേതാവ്; ഹമാസ് കൂട്ടക്കൊല നടത്തിയ ശേഷം തിരിച്ചടിക്കുമ്പോള്‍ സഖ്യകക്ഷിയായ ഇസ്രയേലിനെ ലേബര്‍ 'അപലപിക്കുന്നു'; വിമര്‍ശനവുമായി ബാഡെനോക്

യുകെയുടെ പരമ്പരാഗത സഖ്യകക്ഷിയായ ഇസ്രയേല്‍ ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചതിനെയും ബാഡെനോക് വിമര്‍ശിച്ചു

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തീവ്രവാദത്തിന് സമ്മാനം നല്‍കുന്നുവെന്ന് ആരോപിച്ച് ടോറി നേതാവ് കെമി ബാഡെനോക്. പലസ്തീനെ രാജ്യമായി അംഗീകരിക്കാനുള്ള യുകെ നടപടിയുടെ പശ്ചാത്തലത്തിലാണ് ബാഡെനോകിന്റെ മുന്നറിയിപ്പ്. 

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനായി ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കാന്‍ ബ്രിട്ടന്‍ ഈ നടപടി സ്വീകരിക്കുമെന്നാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചത്. ഞായറാഴ്ചയോടെ നയം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെയാണ് രൂക്ഷവിമര്‍ശനവുമായി കണ്‍സര്‍വേറ്റീവ് നേതാവ് രംഗത്തെത്തിയത്. 

'മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിക്ക് രണ്ട് രാജ്യ പരിഹാരമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബന്ദികളെ വിട്ടയയ്ക്കാതെ പലസ്തീനെ രാജ്യമായി അംഗീകരിക്കുന്നത് തീവ്രവാദത്തിനുള്ള അംഗീകാരമാകുമെന്ന് യുഎസ് ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്', ബാഡെനോക് ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ കീര്‍ സ്റ്റാര്‍മര്‍ ഈ നടപടിയാണ് കൈക്കൊണ്ടതെന്ന് അവര്‍ പറഞ്ഞു. ശത്രുക്കളായ വിദേശ രാജ്യങ്ങളോട് മൃദുസമീപനം കാണിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ബാഡെനോക് കുറ്റപ്പെടുത്തി. തീവ്രവാദത്തിന് എതിരായി ഇസ്രയേല്‍ തിരിച്ചടിക്കുമ്പോള്‍ അവര്‍ക്കൊപ്പം നിന്നതിന് ക്ഷമ പറയേണ്ട കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു.

യുകെയുടെ പരമ്പരാഗത സഖ്യകക്ഷിയായ ഇസ്രയേല്‍ ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയപ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ അപലപിച്ചതിനെയും ബാഡെനോക് വിമര്‍ശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.