കേരളത്തിലെ എല്ലാ പ്രദേശങ്ങളും പോലെ കോട്ടയം ജില്ലയിലെ പുതുപ്പള്ളിയും സമീപപ്രദേശങ്ങളും അതിന്റേതായ ഒരു തനിമ എന്നും കാത്തുസൂക്ഷിക്കുന്നു. വിദ്യാദേവതയായ സരസ്വതിയുടെയും ആപല്‍ ബാന്ധവാനായ ഗീവര്‍ഗീസ് സഹദായുടെയും പുണ്യ കടാക്ഷം ഏറ്റു നില്‍ക്കുന്ന പുതുപ്പള്ളി എന്നും തദ്ദേശീയര്‍ക്ക് ഒരു ആവേശമാണ്. സംഗീതത്തിലെ അതികായനായ ഷഴട്ടാല ഗോവിന്ദമാരാരുടെ ജന്മസ്ഥലവും കേരളത്തിലെ വളരെ ചുരുക്കം രാമലക്ഷയണ ക്ഷേത്രത്തില്‍ ഒന്നുമായ വെന്നിമല പുതുപ്പള്ളിക്ക് ഒരു അനുഗ്രഹ കാരണമായി നിലകൊള്ളുന്നു. പൂര്‍വ്വ പിതാക്കന്മാര്‍ക്ക് ബലിതര്‍പ്പണം നടത്തുന്ന, സഹോദര സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായ രാമലക്ഷ്യണന്മാരുടെ നാമത്തിലുള്ള വെന്നിമല ക്ഷേത്രം സഹോദര സ്‌നേഹത്തിന്റെ മകുടോദാഹരണമായി പരിലസിക്കുന്നു. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട പള്ളിയും പുതുപ്പള്ളിക്ക് അനുഗ്രഹ കാരണമായി നിലകൊള്ളുന്നു. നാടന്‍ പന്തുകളിയുടെയും പകിട കളിയുടെയും ആരവങ്ങളാല്‍ മുഖരിതമായ മറ്റൊരു പുതുപ്പള്ളി, യുകെയിലെ കവന്‍ട്രിയില്‍ ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി പുനസൃഷ്ടിക്കപ്പെടുകയാണ്. പുതുപ്പള്ളിയിലെ കവലകളില്‍ എന്നതുപോലെ കാവന്റിയിലെ ഷില്‍ട്ടണ്‍ ഹാളിലും 'പകിട പകിട പകിട പകിട 12' എന്ന ആര്‍പ്പുവിളി ഉയര്‍ന്നു കേള്‍ക്കുന്നതോടൊപ്പം, വടംവലിയുടെ ഉശിരും ചൂരും ഉള്‍ക്കൊണ്ട് നാടന്‍ പന്തുകളിയുടെ MOM AIM പുതുപ്പള്ളി, Hung lads എത്തുകയായി. എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തെ രണ്ടാം ശനിയാഴച പുതുപ്പള്ളി സംഗമം കൊണ്ടാടുന്നതിന് സംഗമാംഗങ്ങള്‍ മുടക്കം വരുത്തിയിടില്ല. പുതുപ്പള്ളിയുടെ ആത്മാവിനെ ഉള്‍ക്കൊണ്ട് നാടന്‍ പന്ത് കളി പകിട കളി വടംവലി കല്ലുകൊത്ത് കളിത്തട്ട എന്ന് വേണ്ട പുതുപ്പള്ളിയുടെ തനതായ എല്ലാ കളികളും കവന്ററിയില്‍ എത്തുകയാണ്. 2025 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി രാവിലെ 9.30 മുതല്‍ വൈകുന്നേരം 5:00 മണി വരെയാണ് സംഗമം അരങ്ങേറുന്നത്. പ്രാതല്‍ ഉച്ചഭക്ഷണം നാലുമണി കടിയും ചായയും തുടങ്ങി എല്ലാം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഒരേ തരംഗദൈര്‍ഘ്യമുള്ള ആത്മാവുകളുടെ കൂടിച്ചേരലിനോടൊപ്പം വിവിധ കലാപരിപാടികളും സംഗമത്തിന് കൊഴുപ്പേകും. കാര്യപരിപാടികള്‍
രാവിലെ 9.30 മുതല്‍ 10 മണി വരെ രജിസ്‌ട്രേഷന്‍ പ്രഭാത ഭക്ഷണം. 10am -- lpm പകിടകളി, ഇന്‍ഡോര്‍ ഗെയിംസ്, നാടന്‍ പന്തുകളി, വടംവലി. lpm to 2pm ഉച്ച ഭക്ഷണം
2 pm to Spm ഗ്രൂപ്പ് ഫോട്ടോ സെക്ഷന്‍ & പുതുതായി കടന്നുവന്നവരെ പരിചയപ്പെടുക,കലാപരിപാടികള്‍, ഗാനമേള, മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം, GCSC & A Level വിജയികളെ ആദരിക്കല്‍
എല്ലാ പുതുപ്പള്ളി സ്‌നേഹികളെയും കവന്ററിയില്‍ നടക്കുന്ന സംഗമത്തിലേക്ക് പുതുപ്പള്ളി സംഗമം കമ്മിറ്റി 2025 ഹാര്‍ദ്ദമായി സ്വാഗതം ചെയുന്നു.
Address
**Shilton Village Hall,
Wood Line
Coventry
CV7 9IZ**
For details please contact
Abraham Kurien 07882791150
Bejoy Joseph
07758238846
Nirmal 07760903648
Raju Abraham 07939849485
Anil Markose 07988722542
എബ്രഹാം കുര്യന്‍