ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയുടെ മുന്നോടിയായി ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഈ വരുന്ന ഒക്ടോബര്‍ 11 ന് ശനിയാഴ്ച കവന്‍ടിയിലെ ഷേക്‌സ്പിയര്‍ നഗറില്‍(കാര്‍ഡിനല്‍ വൈസ്മാന്‍ സകൂള്‍) വെച്ച് നടത്തപ്പെടുകയാണ്. കഴിഞ്ഞ 15വര്‍ഷത്തിലേറെയായി യുകെയില്‍ എമ്പാടുമുള്ള ധാരാളം കലാകാരന്മാരേയും കലാകാരികളേയും സംഭാവന ചെയ്ത കലാമേള, നാട്ടിലെ നമ്മുടെ വാശിയേറിയ സ്‌കൂള്‍ യുവജനോത്സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
കലാമേളയിലെ മത്സര ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 4 ശനിയാഴ്ചയ്ക്ക് രാത്രി 12 മണിക്ക് മുന്‍പ് കോഡിനേറ്റേഴ്സിനെ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണ്ടേതാണ്. യുക്മയുടെ അംഗ അസോസിയേഷന്‍ എന്ന നിലയ്ക്ക് മെമ്പേഴ്സിനോ അവരുടെ കുട്ടികള്‍ക്കോ മാത്രമാണു് മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ എന്നു കൂടി ഓര്‍മിപ്പിക്കുന്നു. നവംബര്‍ 1 നു് ചെല്‍റ്റന്‍ ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ കലാമേളയില്‍ പങ്കെടുക്കേണ്ട കുട്ടികളെ തിരഞ്ഞെടുക്കുന്ന റീജണല്‍ കലാമേളയില്‍ പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ കലാപരമായ കഴിവുകള്‍ സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കി അവരെ ഭാവിയിലെ മികച്ച കലാകാരന്മാരും കലാകാരികളും ആക്കുവാനുള്ള ഈ സുവര്‍ണ്ണാവത്സരം പരമാവധി വിനിയോഗിക്കണമെന്ന് വിനയ പൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
കവന്‍ടി കേരള കമ്യൂണിറ്റി (സികെസി) ആതിഥ്യമരുളുന്ന കലാമേളയ്ക്ക് ഒരാഴ്ച കൂടി ബാക്കി നില്‍ക്കേ അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി യുക്മ റീജണല്‍ പ്രസിഡന്റ അഡ്വ. ജോബി പുതുകുളങ്ങര മിഡ്ലാന്‍ഡസില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ്ജ് തോമസ്, റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് റീജണല്‍ പി ആര്‍ ഒ രാജപ്പന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.
രാജപ്പന്‍ വര്‍ഗ്ഗീസ്
(പി ആര്‍ ഒ, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍)