ഡെര്‍ബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച 18ാമത് ഓള്‍ യുകെ ബാറ്റ്മിന്‍ഡര്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം.
യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്‍ഡന്‍ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമായി കായിക പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സ്മാഷ് 2025 അതിന്റെ പേരിനെ അന്വര്‍ത്ഥമാക്കും വിധം കരുത്തുള്ള സ്മാഷുകള്‍ കൊണ്ടും അതിലുപരി സംഘടനാ മികവു കൊണ്ടും വേറിട്ടുനിന്നു.
42 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആര്‍ക്കും ഒരു പരാതിയ്ക്കും ഇട നല്‍കാതെ കൃത്യമായ ആസൂത്രണം കൊണ്ടും സമയനിഷ്ഠമായ പൂര്‍ത്തീകരണം കൊണ്ടും ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറായിരുന്നു. അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പ്രസ്റ്റണില്‍ നിന്നുള്ള സിബിന്‍ -ജെറിന്‍ സഖ്യത്തെ നോട്ടിങ്ഹാമില്‍ നിന്നുള്ള ബെസ്റ്റന്‍ ജോസഫ് സഖ്യം പരാജയപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സ്റ്റോക്കില്‍ നിന്നുള്ള ബിനെറ്റ് ഷെയ്ന്‍ സഖ്യം വെക്ക് ഫീല്‍ഡില്‍ നിന്നുള്ള പ്രവീണ്‍ ഗ്ലാഡി സഖ്യത്തെ പരാജയപ്പെടുത്തി.