CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 37 Minutes 53 Seconds Ago
Breaking Now

മരിച്ചതായി അഭിനയിച്ചു, ആര്‍ക്കൊക്കെ സ്‌നേഹമുണ്ടെന്നറിയാന്‍ ; സംസ്‌കാര ചടങ്ങിനിടെ എണീറ്റ് വന്ന് ഏവരേയും ഞെട്ടിച്ച് 74 കാരന്‍

74 വയസ്സുള്ള മുന്‍ വ്യോമസേനാ സൈനികനായ മോഹന്‍ ലാലാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചത്.

മരിച്ചതായി അഭിനയിച്ചുനോക്കി.തന്നോട് ആര്‍ക്കൊക്കെ സ്‌നേഹമുണ്ട് എന്ന് അറിയുന്നതിന് വേണ്ടിയാണിത്. ഗയ ജില്ലയിലെ ഗുരാരു ബ്ലോക്കിലെ കൊഞ്ചി ഗ്രാമത്തിലാണ് സംഭവം നടന്നത്.

74 വയസ്സുള്ള മുന്‍ വ്യോമസേനാ സൈനികനായ മോഹന്‍ ലാലാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചത്. മരണശേഷമുള്ള എല്ലാ ആചാരങ്ങളും പാലിച്ചുകൊണ്ട് അലങ്കരിച്ച ഒരു ശവപ്പെട്ടിയില്‍ തന്നെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പോലും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചാത്തലത്തില്‍ അതിവൈകാരിക പാട്ടുകള്‍ വരെ വച്ചിട്ടുണ്ടായിരുന്നു. നൂറുകണക്കിന് ആളുകളാണ് മരണ വാര്‍ത്ത അറിഞ്ഞ് അവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആ സമയത്ത് അയാള്‍ ശവപ്പെട്ടിയില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു.

ഒടുവില്‍ പ്രതീകാത്മകമായി ഒരു കോലവും കത്തിച്ചു. പിന്നാലെ അവിടെ എത്തിയവര്‍ക്കെല്ലാം നല്ലൊരു വിരുന്നും നല്‍കി. തന്റെ ശവസംസ്‌കാര ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അതിനാലാണ് ഇത് ചെയ്തത് എന്ന് മോഹന്‍ ലാല്‍ പറഞ്ഞു. 'മരണശേഷം ആളുകള്‍ ശവമഞ്ചം ചുമക്കും, പക്ഷേ അത് നേരിട്ട് കാണാനും ആളുകള്‍ എന്നെ എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും സ്‌നേഹിക്കുന്നുണ്ടെന്നും അറിയാനും ഞാന്‍ ആഗ്രഹിച്ചു' എന്നും അദ്ദേഹം പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.