റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിതെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
''പ്രധാനമന്ത്രി മോദി മഹാനായ ഒരു വ്യക്തിയാണ്. മോദി ട്രംപിനെ സ്നേഹിക്കുന്നതായി സെര്‍ജിയോ ഗോര്‍ എന്നോട് പറഞ്ഞു. വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യയെ കാണുന്നു. ഇത് അത്ഭുതകരമായ രാജ്യമാണ്. ഓരോ വര്‍ഷവും നിങ്ങള്‍ക്ക് ഒരു പുതിയ നേതാവുണ്ടാകുമായിരുന്നു. ചിലര്‍ ഏതാനും മാസത്തേക്ക് ഉണ്ടാകും. ഇപ്പോള്‍ എന്റെ സുഹൃത്ത് വളരെക്കാലമായി അവിടെയുണ്ട്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ല. അദ്ദേഹത്തിന് ഉടനടി അത് ചെയ്യാന്‍ കഴിയില്ല,'' ട്രംപ് പറഞ്ഞു. യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു ട്രംപ്.
''ഇത് ഒരു ചെറിയ പ്രക്രിയയാണ്. എന്നാല്‍ ഇത് വളരെ വൈകാതെ അവസാനിക്കും. പ്രസിഡന്റ് പുടിനില്‍ നിന്ന് നമുക്ക് വേണ്ടത് ഉക്രേനിയക്കാരെ കൊല്ലുന്നത് നിര്‍ത്തുക, റഷ്യക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നതാണ്. വ്ളാഡിമിര്‍ സെലന്‍സ്‌കിയും വ്ളാഡിമിര്‍ പുടിനുമിടയില്‍ വലിയ തര്‍ക്കമുണ്ട്. അത് ഒരു തടസ്സമാണ്. എന്നാല്‍ നമുക്ക് അവരെ ലഭിക്കുമെന്ന് കരുതുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നില്ലെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കും. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങില്ല,'' ട്രംപ് പറഞ്ഞു.