CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 23 Seconds Ago
Breaking Now

ഇക്കുറി ബുള്ളറ്റിന് ഉന്നം പിഴയ്ക്കില്ല ; ട്രംപിന് ഇറാന്റെ വധഭീഷണി

ഇറാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് യുഎസ് പ്രസിഡന്റിന് നേരെ വധഭീഷണി മുഴങ്ങിയത്.

ഇറാന്‍ അമേരിക്ക ബന്ധത്തില്‍ വീണ്ടും ആഘാതമേല്‍പ്പിച്ച് ട്രംപിനെതിരെ കൊലവിളി. ഇറാന്‍ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് യുഎസ് പ്രസിഡന്റിന് നേരെ വധഭീഷണി മുഴങ്ങിയത്.

2024 ജൂലൈയില്‍ പെനിസില്‍വേനിയയില്‍ നടത്തിയ റാലിക്കിടെ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നത് സംപ്രേക്ഷണം ചെയ്തതെന്ന് എഎഫ്പിയും ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ട്രംപിനെതിരായ വധഭീഷണിയെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ബട്‌ലര്‍ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. ട്രംപിന്റെ ചെവിയില്‍ വെടിയുണ്ട തട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ അന്നു പുറത്തുവന്നിരുന്നു.

ഇറാന്‍ യുഎസ് ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് പരസ്യമായി ഇറാന്റെ ഭീഷണി. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.