CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 28 Seconds Ago
Breaking Now

ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പാക് വംശജര്‍ക്കെതിരെ പ്രതിഷേധവുമായി സിഖുകാര്‍

30കളിലുള്ള യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ വംശജരുടെ സംഘത്തിലെ ആറു പേര്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായിട്ടാണ് വിവരം.

പടിഞ്ഞാറന്‍ ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ കനത്ത പ്രതിഷേധവുമായി സിഖുകാര്‍. 200 ലേറെ സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ദുര്‍ബലരായ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ ശേഷം മനുഷ്യക്കടത്തിന് വിധേയമാക്കുമെന്ന വിമര്‍ശനം ഉന്നയിച്ചാണ് പ്രതിഷേധം.

30കളിലുള്ള യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ ഉള്‍പ്പെടുന്ന പാക്കിസ്ഥാന്‍ വംശജരുടെ സംഘത്തിലെ ആറു പേര്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായിട്ടാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്ന് പീഡനം നടത്തിയ പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെണ്‍കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.

പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് 13 വയസ്സുള്ളപ്പോഴാണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെണ്‍കുട്ടിക്ക് 16 വയസ്സായതോടെ കുട്ടിയെ വീട്ടില്‍ നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതായി സിഖ് പ്രസ് അസോസിയേഷന്‍ അറിയിച്ചു. സിഖ് സമുദായ അംഗമാണ് പെണ്‍കുട്ടി.

പ്രതി താമസിച്ചിരുന്ന പ്രദേശത്ത് 20 സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. ഇവിടെയുള്ള കുട്ടികളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നതായിട്ടാണ് ആരോപണം. ഇത്തരം സംഘങ്ങള്‍ 11നും 16നും വയസ്സിനിടയിലുള്ള പെണ്‍കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്നും വിമര്‍ശകര്‍ ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.