CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 30 Seconds Ago
Breaking Now

ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടുന്നതായി സംശയം ; ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുമാണ് നീക്കം.

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുമാണ് നീക്കം. ഷിംജിതയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടുന്നുവെന്നാണ് പൊലീസ് നിഗമനം. ഷിംജിത ഇന്ന് ജാമ്യഹര്‍ജി നല്‍കിയേക്കും.

ഇന്നലെ അറസ്റ്റിലായ ഷിംജിതയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് മാറ്റിയത്.

ദീപക്കിന്റെ മരണത്തില്‍ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടില്‍ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

 




കൂടുതല്‍വാര്‍ത്തകള്‍.