
















മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. സിനിമയുടെ ഇന്റര്‍വെല്‍ ബ്ലോക്കിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ഓരോ താരങ്ങളുടെയും പ്രകടനങ്ങള്‍ മികച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
WWE പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നതെന്നും അഭിപ്രായം ഉണ്ട്. ഗുസ്തി ഭാഗങ്ങള്‍ സ്‌റ്റൈലിലും ഊര്‍ജ്ജസ്വലതയിലും തയ്യാറാക്കിയിരിക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ഇന്‍ട്രോ മികച്ചതാണെന്നാണ് അഭിപ്രായം. ചില സ്ഥലങ്ങളില്‍ സ്‌പോട്ട് ഡബ്ബിംഗ് തോന്നുമെങ്കിലും, സിനിമ മൊത്തത്തില്‍ ഒരു രസകരമായ യാത്രയാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍.