CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 21 Minutes 14 Seconds Ago
Breaking Now

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; നേരം പുലരും വരെ മൃതദേഹത്തിനരികിലിരുന്ന് പോണ്‍ വീഡിയോ കണ്ട് യുവതി

ഗോപി നാഗരാജുവിന്റെ നെഞ്ചില്‍ ഇരിക്കുകയും ലക്ഷ്മി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി നേരം വെളുക്കുംവരെ മൃതദേഹത്തിനടുത്തിരുന്ന് പോണ്‍ വീഡിയോ കണ്ടു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ചിലുവുരു ഗ്രാമത്തിലാണ് സംഭവം. ഉള്ളി വ്യാപാരിയായ ലോകം ശിവ നാഗരാജുവിനെയാണ് ഭാര്യ ലക്ഷ്മി മാധുരി ആസൂത്രിതമായി കൊലപ്പെടുത്തിയത്.

സംഭവദിവസം രാത്രി ലക്ഷ്മി ഭര്‍ത്താവിന് ബിരിയാണിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി.ഭര്‍ത്താവ് ബോധരഹിതനായതോടെ രാത്രി 11.30-ഓടെ ഭാര്യ കാമുകനായ ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് നാഗരാജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗോപി നാഗരാജുവിന്റെ നെഞ്ചില്‍ ഇരിക്കുകയും ലക്ഷ്മി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഗോപി അവിടെനിന്നും പോയെങ്കിലും ലക്ഷ്മി മൃതദേഹത്തിനൊപ്പം രാത്രി മുഴുവന്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. ഈ സമയത്താണ് അവര്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പോണ്‍ വീഡിയോകള്‍ കണ്ടതെന്ന് പോലീസ് പറയുന്നു. പുലര്‍ച്ചെ നാല് മണിയോടെ നാഗരാജു ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാധുരി അയല്‍ക്കാരോട് പറഞ്ഞത്.

ഭാര്യയുടെ വിശദീകരണത്തില്‍ സംശയം തോന്നിയ അയല്‍ക്കാരും സുഹൃത്തുക്കളും പോലീസിനെ വിവരമറിയിച്ചു. ദമ്പതികള്‍ തമ്മിലുള്ള നിരന്തരമായ കലഹത്തെക്കുറിച്ചും ലക്ഷ്മിയുടെ വഴിവിട്ട ബന്ധവും അയല്‍ക്കാര്‍ക്ക് അറിയാമായിരുന്നു.  നാഗരാജുവിന്റെ ചെവിക്കടുത്തുള്ള രക്തക്കറയും ശരീരത്തിലെ മുറിവുകളും കണ്ട സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ബന്ധുക്കളെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിയതാണ് മരണകാരണമെന്നും നെഞ്ചിലെ എല്ലുകള്‍ക്ക് ഒടിവുണ്ടെന്നും കണ്ടെത്തി.  പോലീസ് ചോദ്യം ചെയ്യലില്‍ ലക്ഷ്മി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ പോണ്‍ വീഡിയോകള്‍ കണ്ടുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.