
















ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമല്‍ ഹാസന്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം ആര് സംവിധാനം ചെയ്യുമെന്നത് ഏറെ നാളുകളായി തമിഴ് സിനിമ ലോകത്ത് ഒരു സംസാരവിഷയം തന്നെയായിരുന്നു. നിരവധി സംവിധായകരുടെ പേരുകള്‍ ചര്‍ച്ചയില്‍ വന്നു പോയെങ്കിലും നറുക്ക് വീണിരിക്കുന്നത് സംവിധായകന്‍ സിബി ചക്രവര്‍ത്തിയ്ക്കാണ്. ശിവകര്‍ത്തിയാകാന്‍ സിനിമ ഡോണ്‍ സംവിധാനം ചെയ്തിരുന്നത് ഇദ്ദേഹമാണ്.
സിബി ചക്രവര്‍ത്തിയ് മുന്‍പേ സുന്ദര്‍ സി, കാര്‍ത്തിക് സുബ്ബരാജ്, ധനുഷ്, ലോകേഷ് തുടങ്ങി നിരവധി താരങ്ങളുടെ പേരുകള്‍ വന്ന് പോയിരുന്നു. ഇപ്പോഴിതാ തലൈവര്‍ 173 എന്ന ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്. ക്രിയാത്മകമായ വിയോജിപ്പുകളാണ് പിന്മാറ്റത്തിന് കാരണമെന്ന് ചെന്നൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ലോകേഷ് പറഞ്ഞു. ഈ പ്രോജക്റ്റിനായി ഒന്നര മാസത്തോളം തിരക്കഥയില്‍ പ്രവര്‍ത്തിച്ചെന്നും സീനിയര്‍ താരങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ പിന്‍വാങ്ങുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ലഘുവായ ഒരു സിനിമ ചെയ്യാനാണ് രജനീകാന്തും കമല്‍ ഹാസനും താല്പര്യപ്പെട്ടതെന്ന് ലോകേഷ് പറഞ്ഞു. രജനീകാന്തിന്റേതായി ജയിലര്‍ 2, കമല്‍ ഹാസന്‍ നായകനാകുന്ന അന്‍പറിവ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വരുന്നത്. ഇതുരണ്ടും ആക്ഷന്‍ ചിത്രങ്ങളാണ്. ഇതു പരിഗണിച്ച് താരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒരു മാറ്റം ആഗ്രഹിച്ചുവെന്നും ലോകേഷ് വിശദീകരിച്ചു. അതേസമയം, അല്ലു അര്‍ജുന്‍ ചിത്രത്തിന് ശേഷം കൈതി 2 ആരംഭിക്കും,