
















ചിലര്‍ താരങ്ങളുടെ സ്വകാര്യ ജീവിക്കാത്തതില്‍ കടന്ന് കയറുന്നതും ആക്രമിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ലോകേഷ് കനകരാജിന് നേരെയാണ് ഇത്തരത്തില്‍ ഒരു ആക്രണം നടന്നിരിക്കുന്നത്. സംവിധായകനോട് ഒരു നടിയുമായി താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് കേള്‍ക്കുന്നുണ്ടെന്നും രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കകയാണോ എന്നുമാണ് ഒരു ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകന്‍ ചോദിച്ചത്. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ചോദ്യം ഉന്നയിച്ചത്.
നിങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു നടിയോട് ചേര്‍ത്ത് പ്രണയം എന്നെല്ലാം വരുന്നുണ്ട്. കേട്ടത് ശെരിയാണോ ? നിങ്ങള്‍ മറ്റൊരു ബന്ധത്തില്‍ ആണോ? രണ്ടാമതൊരു കുടുംബത്തിന് തയ്യാറെടുക്കുകയാണോ' എന്നായിരുന്നു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ചോദ്യം. എനിക്ക് ഓള്‍റെഡി ഒരു കുടുംബം ഉണ്ട് എന്നായിരുന്നു ഇതിനോട് ലോകേഷിന്റെ മറുപടി. ഇപ്പോഴിതാ ഈ ചോദ്യം ചോദിച്ച വ്യക്തിക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ആണ് ഉയരുന്നത്. വെറുപ്പിക്കുന്ന ചോദ്യം ആന്നെന്നും ഇതൊന്നും ജേര്‍ണലിസം അല്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പ്രകോപിപ്പിക്കുന്ന ചോദ്യം ആയിട്ട് കൂടി അതിനെ ലോകേഷ് കൈകാര്യം ചെയ്ത രീതിയ്ക്ക് വലിയ കയ്യടികളാണ് ലഭിക്കുന്നത്.
നിലവാരം ഒട്ടും ഇല്ലാത്ത രീതിയില്‍ ഒരു മടിയും കൂടാതെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്