
















മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായങ്ങള്‍ ആണ് നേടുന്നത്. WWE പ്രേമികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ആഗോളതലത്തില്‍ സിനിമ 25 കോടിയിലേക്ക് കടക്കുകയാണ്.
കേരളത്തില്‍ നിന്ന് മാത്രം 10 .91 കോടി രൂപയാണ് സിനിമ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ബാക്കി ഭാഗങ്ങളില്‍ നിന്നുമായി 1.75 കോടിയാണ് സിനിമയുടെ കളക്ഷന്‍. വിദേശ മാര്‍ക്കറ്റില്‍ നിന്ന് 11 . 90 കോടിയാണ് നേടിയത്. ആഗോളതലത്തില്‍ 24 . 56 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചത്താ പച്ചയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ 7.73 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയ്ക്ക് മികച്ച കളക്ഷന്‍ നേടാന്‍ ആകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.