
















ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ പേരില്‍ വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്. പതിനാറ് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ യുവതിക്ക് നഷ്ടമായത്. വിവാഹം കഴിക്കാമെന്നും അമേരിക്കയിലേക് കൊണ്ടു പോവുമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു.
മുംബൈയില്‍ 40 കാരിയോടാണ് തട്ടിപ്പ് നടത്തിയത്. ഇലോണ്‍ മസ്‌കിന്റെ പേരില്‍ സാമൂഹ്യമാധ്യമം വഴിയാണ് ഒരാള്‍ യുവതിയുമായി സംസാരിച്ചത്. ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വഴിയാണ് ഇയാള്‍ക്ക് യുവതി ഏകദേശം 14 ലക്ഷം നല്‍കിയത് പിന്നീട് പണമായി രണ്ട് ലക്ഷം കൂടി നല്‍കുകയുണ്ടായി. അമേരിക്കയിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞുകൊണ്ട് കുറച്ചുകൂടി തുക ആവശ്യപ്പെട്ടപ്പോഴാണ് യുവതിയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.