CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 54 Minutes 31 Seconds Ago
Breaking Now

ഒരു എക്‌സ്ട്രീം സ്റ്റെപ് എടുക്കുകയാണ്, ക്ഷമിക്കണം ; റോയ്യുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങളെന്ന് സൂചന

കുറിപ്പില്‍, വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വിവരങ്ങളുമുണ്ടെന്നാണ് വിവരം.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അദ്ദേഹത്തിന്റെ ഡയറിയില്‍ നിന്നാണ് വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയ്യുടെ ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഉള്ളതെന്നാണ് വിവരം. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വിദേശ സംരംഭങ്ങളില്‍നിന്ന് തിരിച്ചടി നേരിട്ടുവെന്നും കുറേകാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കമ്പനിയെ എങ്ങനെ ആര് നയിക്കണമെന്നും കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. പണം നല്‍കാനുള്ളവരുടെ വിവരവും കുറിപ്പിലുണ്ട്.

താനൊരു 'എക്സ്ട്രീം സ്റ്റെപ്' എടുക്കുകയാണെന്നും ക്ഷമിക്കണമെന്നും പറയുന്ന വൈകാരികമായ കുറിപ്പില്‍, വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും വിവരങ്ങളുമുണ്ടെന്നാണ് വിവരം. അന്വേഷണ സംഘം കുറിപ്പുകള്‍ പരിശോധിച്ച് വരികയാണ്. കുറിപ്പിലെ സാമ്പത്തിക, ബിസിനസ് സംബന്ധിയായ പരാമര്‍ശങ്ങള്‍ തുടര്‍ അന്വേഷണങ്ങള്‍ക്ക് സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തില്‍ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണം എന്നാല്‍ ഇത് ഉദ്യേഗസ്ഥര്‍ തള്ളിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.