CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 46 Seconds Ago
Breaking Now

25 കാരിയെ അന്വേഷിച്ച അമ്മ കാണുന്നത് പാമ്പിന്റെ പടം ; യുവതി പാമ്പായെന്ന് പ്രചാരണം ; കള്ളം പൊളിച്ച് പൊലീസ്

ഔറൈയയിലെ സിംഗാനപൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്

രാവിലെ മകളെ വിളിക്കാന്‍ എത്തിയ അമ്മ കിടപ്പുമുറിയില്‍ കണ്ടത് പാമ്പിന്റെ പടം. 25കാരി പാമ്പായെന്ന് വ്യാപക പ്രചാരണം. ഒടുവില്‍ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടല്‍. ഉത്തര്‍ പ്രദേശിലെ ഔറൈയയിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. ഔറൈയയിലെ സിംഗാനപൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. ഗ്രാമത്തിലെ വാല്‍മീകി കുടുംബത്തിലെ 25-കാരിയായ യുവതിയെയാണ് കാണാതായത്. ഈ കുടുംബത്തില്‍ അഞ്ച് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണുള്ളത്. നാല് പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞു. 25കാരിയായ ഇളയ മകള്‍ ഗ്രാമത്തിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 

ഞായറാഴ്ച പുലര്‍ച്ച 25കാരിയെ വിളിച്ചുണര്‍ത്താനെത്തിയ അമ്മയാണ് കിടക്കയില്‍ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങള്‍ അണിഞ്ഞ നിലയില്‍ പാമ്പിന്റെ പടം കണ്ടെത്തുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകള്‍ പാമ്പായി മാറിയെന്നാണ് വീട്ടുകാര്‍ ധരിച്ചത്. പിന്നാലെ സംഭവം ഗ്രാമത്തില്‍ മുഴുവന്‍ പടര്‍ന്നു. യുവതി പാമ്പായി മാറിയ വീട് തേടി നിരവധി പേരും വീട്ടിലേക്ക് എത്തി. ഇതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25കാരിയുടെ അതിവിദഗ്ധമായ ഒളിച്ചോട്ട നാടകം പൊളിഞ്ഞത്. ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി 25കാരി പ്രണയത്തിലായിരുന്നു. ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ആളുകളുടെ ശ്രദ്ധ തിരിക്കാനും ആരും അന്വേഷിക്കാതിരിക്കാനും വേണ്ടിയായിരുന്നു 'നാഗിന്‍' നാടകം.

യുവതി കഴിഞ്ഞ ദിവസങ്ങളില്‍ പാടത്തും വിജനമായ സ്ഥലങ്ങളിലും എന്തോ തിരയുന്നത് കണ്ടിരുന്നുവെന്ന പ്രദേശവാസികളുടെ മൊഴിയാണ് സംഭവത്തില്‍ നിര്‍ണായകമായത്.പ്രണയബന്ധത്തിന്റെ പേരില്‍ മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പൊലീസിനോട് വിശദമാക്കിയിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലാണെന്നും 25കാരിയെ ഉടന്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ, യുവതിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.