
















പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയില്‍ പിടിവലിയില്‍ മറുപടിയുമായി വി ഡി സതീശന്‍. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യം ഊതിവീര്‍പ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു. ഷാഫി വേണ്ടെന്ന് പറഞ്ഞപ്പോള്‍ പ്രമോദ് കക്കട്ടില്‍ നിര്‍ബന്ധിച്ചെന്നും അപ്പോഴാണ് ഷാഫി പിടിച്ചുമാറ്റിയതെന്നും സതീശന്‍ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണു എന്നത് പച്ചക്കള്ളമാണ് എന്നും സതീശന്‍ പറഞ്ഞു. ജാഥ എന്താണെന്നും ജാഥയുടെ പ്രാധാന്യം എന്താണെന്നും നിങ്ങള്‍ക്കറിയാം. കാസര്‍കോട് ആയിരുന്നപ്പോള്‍ സമയമില്ലെന്നും താന്‍ സംസാരിക്കുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. അതുപോലെയാണ് ഷാഫിയും പറഞ്ഞത്. ഇതൊക്കെ ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പോലത്തെ കാര്യങ്ങളല്ലേ എന്നും സതീശന്‍ ചോദിച്ചു. വേദിയില്‍ എന്ത് അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും ഒരു അച്ചടക്കക്കുറവും ഇന്നലെ ഉണ്ടായില്ല എന്നും സതീശന്‍ പറഞ്ഞു.