CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 22 Minutes 24 Seconds Ago
Breaking Now

ഇന്‍ഫ്‌ലുവന്‍സര്‍ രേഷ്മയുടെ മരണം; സുഹൃത്തിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു, യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കാസര്‍കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ പൊലീസ് വിട്ടയച്ചു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 

രേഷ്മയുടേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ ആലംതടുക്ക സ്വദേശിയാണ് ഈ 24 വയസുകാരി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.