CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 28 Minutes 8 Seconds Ago
Breaking Now

യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് റീജിയണിന്റെ 2026 വര്‍ഷത്തെ പരിപാടികളുടെ തീയ്യതികള്‍ തീരുമാനിച്ചു

ബെര്‍മിംങ്ങ്ഹാം: യുക്മയുടെ ഏറ്റവും ശക്തവും സജീവവുമായ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാന്‍ഡസ് റീജിയന്റെ ഈ വര്‍ഷത്തെ പ്രോഗ്രാമുകളുടെ തീയ്യതികള്‍ കഴിഞ്ഞ ദിവസം കൂടിയ റീജണല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു .

 

     യുക്മ നാഷണല്‍ നേഴ്‌സിംങ്ങ് ഫോറം കോണ്‍ഫറന്‍സ് - മെയ് 9 - 2026

യുക്മ മിഡ്‌ലാന്‍ഡസ് റീജണല്‍ സ്‌പോട്സ് - ജൂണ്‍ 13 - 2026.

യുക്മ നാഷണല്‍ സ്‌പോട്‌സ് - ജൂണ്‍ 20 - 2026.

യുക്മ നാഷണല്‍ വള്ളംകളി - ആഗസ്റ്റ് 15 - 2026.

യുക്മ റീജണല്‍ കലാമേള - ഒക്ടോബര്‍ 10 - 2026.

യുക്മ നാഷണല്‍ കലാമേള നവംബര്‍ 7 - 2026.

 

              യോഗത്തില്‍ യുക്മ മിഡ്‌ലാന്‍ഡസ് റീജണല്‍ പ്രസിഡന്റ് അഡ്വ ജോബി പുതുകുളങ്ങര അദ്ധ്യക്ഷനായിരുന്നു . യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ സമിതി അംഗം ജോര്‍ജ്ജ് തോമസ്, റീജണല്‍ ജോയിന്റ് സെക്രട്ടറി അനിത മധു, റീജണല്‍ സ്‌പോട്സ് കോര്‍ഡിനേറ്റര്‍ സജീവ് സെബാസ്റ്റ്യന്‍, റീജണല്‍ പി ആര്‍ ഒ രാജപ്പന്‍ വര്‍ഗ്ഗീസ്, റീജണല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ ജോര്‍ജ്ജ്, റീജണല്‍ നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ സനല്‍ ജോസ്  തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു . റീജണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും റീജണല്‍ ട്രഷറര്‍ പോള്‍ ജോസഫ് നന്ദിയും പറഞ്ഞു. 

 

 

 

   രാജപ്പന്‍ വര്‍ഗ്ഗീസ്

 (പി ആര്‍ ഒ, യുക്മ മിഡ്ലാന്‍ഡ്‌സ് റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.