CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 29 Minutes 21 Seconds Ago
Breaking Now

മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് യുകെയുടെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു

മാറ്റ്‌ലോക് വാലി : നിരത്തുകളുടെ അധിപന്മാരായ ട്രക്കുകളുടെ വളയം പിടിക്കുന്ന മലയാളികളുടെ  കൂട്ടായ്മയായ മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് യുകെ (MTDUK)യുടെ 2026-27പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ സാരഥികളെ തെരത്തെടുത്തു.

 കമ്മിറ്റി അംഗങ്ങളായി 

കോശി വര്‍ഗീസ് (ഡര്‍ബി)

ജിസ്‌മോന്‍ മാത്യു (സ്റ്റെര്‍ലിംഗ്)

രാജീവ് ജോണ്‍ (ബെര്‍മിംഗ്ഹാം)

റിജു ജോണ്‍ (എക്‌സിറ്റര്‍)

ലിന്‍ജു ആന്റണി  (ചെംസ്‌ഫോര്‍ഡ്) എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍

റോയ് തോമസും (എക്‌സിറ്റര്‍), അമല്‍ പയസും (സ്‌കോട്‌ലാന്‍ഡ്)  അഡൈ്വസറി കമ്മിറ്റി അംഗങ്ങളാണ്.

 

ഡര്‍ബിഷയറിലെ മാറ്റ്ലോക് വാലിയിലെ ലിയ ഗ്രീന്‍ ഔട്ട്‌ഡോഴ്‌സില്‍ (Lea Green Outdoors) വച്ച് കഴിഞ്ഞ 6,7,8 തിയതികളില്‍  പ്രൗഢ ഗംഭീരമായ നടന്ന MTDUK യുടെ നാലാമത് വാര്‍ഷിക  കൂട്ടായ്മയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

 സംഗമത്തില്‍  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ അംഗങ്ങള്‍ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടുനിന്ന സംഗമത്തില്‍ തൊഴില്‍പരമായ കാര്യങ്ങളും ഡ്രൈവര്‍മാരുടെ ക്ഷേമവും പ്രധാന ചര്‍ച്ചാവിഷയമായി. ശനിയാഴ്ച നടന്ന ഔദ്യോഗിക ചടങ്ങില്‍ തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍, ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങള്‍, സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടന്നു. അംഗങ്ങള്‍ തങ്ങളുടെ പ്രവൃത്തിപരിചയവും അറിവുകളും പരസ്പരം പങ്കുവെച്ചു.

വിഭവസമൃദ്ധമായ ഭക്ഷണവും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. പീക്ക് ഡിസ്ട്രിക്റ്റ് മലനിരകളുടെ മനോഹാരിതയില്‍ വീണ്ടും സൗഹൃദം പുതുക്കിയ അംഗങ്ങള്‍, മൂന്നാം ദിവസം പുതിയ ലക്ഷ്യങ്ങളുമായി യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ സ്വഭവനങ്ങളിലേക്ക് മടങ്ങി.

 

 റോയ് തോമസ്

 




കൂടുതല്‍വാര്‍ത്തകള്‍.