CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 49 Seconds Ago
Breaking Now

മുസ്ലിം വേഷധാരികള്‍ക്ക് നേരെ അസം മുഖ്യമന്ത്രി വെടിയുതിര്‍ത്തുന്ന എഐ വീഡിയോ ; വിവാദത്തിന് പിന്നാലെ അസം ബിജെപി സോഷ്യല്‍ മീഡിയ കോ കണ്‍വീനറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

വിഷയം സുപ്രീംകോടതിയില്‍ വരെ എത്തിയിരുന്നു. ഇതോടെയാണ് നടപടിക്ക് അസം ബിജെപി തയ്യാറായത്.

മുസ്ലിം വേഷധാരികള്‍ക്ക് നേരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതീകാത്മകമായി വെടിയുതിര്‍ത്തുന്നതിന്റെ എ ഐ വീഡിയോ വിവാദമായതിന് പിന്നാലെ നടപടി. അസം ബിജെപി സോഷ്യല്‍ മീഡിയ കോ കണ്‍വീനര്‍ റോണ്‍ വികാഷ് ഗൗരവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിവാദമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഇയാളായിരുന്നു. സംഭവത്തില്‍ പരാതിയുമായി നിരവധി സംഘടനകളും ആളുകളും രംഗത്തെത്തിയിരുന്നു. വിഷയം സുപ്രീംകോടതിയില്‍ വരെ എത്തിയിരുന്നു. ഇതോടെയാണ് നടപടിക്ക് അസം ബിജെപി തയ്യാറായത്.

കഴിഞ്ഞ ദിവസം അസം ബിജെപിയുടെ ഔദ്യേഗിക എക്സ് അക്കൗണ്ടിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂനപക്ഷങ്ങളായി തിരിച്ചറിഞ്ഞ രണ്ട് വ്യക്തികള്‍ക്ക് നേരെ ഹിമന്ത ബിശ്വശര്‍മ തോക്കുചൂണ്ടി വെടിവയ്ക്കുന്നതായി കാണിക്കുന്നതായിരുന്നു വീഡിയോ. 'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന തലക്കെട്ടോട് കൂടിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. വിവാദമായതോടെ വീഡിയോ പിന്‍വലിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.