CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 39 Seconds Ago
Breaking Now

അവിവേകി, കോണ്‍ഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കില്‍ അവര്‍ ആദ്യം ഒരു മികച്ച മുഖം തേടണം; രാഹുലിനെതിരെ കങ്കണ

രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നും അവിവേകിയാണെന്നും കങ്കണ പറഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി കങ്കണ റണാവത്ത്. കോണ്‍ഗ്രസിന് സ്വയം രക്ഷപ്പെടണമെങ്കില്‍ അവര്‍ ആദ്യം ഒരു മികച്ച മുഖം തേടണമെന്നും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് ലജ്ജിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും കങ്കണ പറഞ്ഞു.

ആരില്‍ നിന്നാണ് രാഷ്ട്രീയം പഠിക്കുന്നത് എന്ന ചോദ്യത്തിന്, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് നമ്മള്‍ പഠിക്കണമെന്നും ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് പഠിച്ച പാഠം എന്തുചെയ്യരുത് എന്നതാണെന്നും കങ്കണ പറഞ്ഞു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവാണെന്നും അവിവേകിയാണെന്നും കങ്കണ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വഷളാക്കപ്പെട്ട കുട്ടി എന്നര്‍ത്ഥം വരുന്ന 'രാജാ ബേട്ട' എന്നു വിശേഷിപ്പിച്ച കങ്കണ, പാര്‍ലമെന്റില്‍ പോലും മര്യാദ പാലിക്കാത്ത ആളാണ് രാഹുല്‍ എന്നും കുറ്റപ്പെടുത്തി. തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന് തന്നെ അപകടമാണെന്നാണ് താന്‍ കരുതുന്നത്. ആഗോള വേദിയില്‍ പോലും അദ്ദേഹം ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കുകയും രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ്. ഇന്ത്യാ വിരുദ്ധ ശക്തികളുടെ കൈകളിലെ ഒരു പാവയാണ് രാഹുല്‍. അയാളുടെ ഐ ക്യു എത്ര താഴ്ന്നതാണെന്ന് കണക്കിലെടുക്കുമ്പോള്‍, അയാള്‍ ഒരു വലിയ ഭീഷണിയാണ്. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍, പ്രതിപക്ഷത്താണെങ്കിലും നമ്മള്‍ ഇതിലും മികച്ച ഒരാളെ അര്‍ഹിക്കുന്നുവെന്നും കങ്കണ പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഷര്‍ട്ട് ഊരിയുള്ള സമരത്തെയും കങ്കണ വിമര്‍ശിച്ചു. ഇത്തരം സമരങ്ങള്‍ അപലപനീയമാണ്. രാഹുല്‍ ഗാന്ധിക്ക് മനോനില തെറ്റിയിരിക്കയാണെന്ന് തോന്നുന്നു. സ്വാതന്ത്ര്യാനന്തരം മഹാത്മാഗാന്ധി കോണ്‍ഗ്രസിനെ പിരിച്ചുവിടണമെന്ന് പറഞ്ഞിരുന്നെങ്കിലും ജവഹര്‍ലാല്‍ നെഹ്റു അതിന് സമ്മതിച്ചില്ല, എന്നാല്‍ ഗാന്ധിയുടെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ രാഹുല്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് താന്‍ കരുതുന്നത്. കോണ്‍ഗ്രസിന് വലിയ ഭാവിയൊന്നും താന്‍ കാണുന്നില്ല. എന്നാല്‍ അവര്‍ക്ക് സ്വയം രക്ഷപ്പെടണമെങ്കില്‍ ആദ്യം രാഹുലിന് പകരം മികച്ച ഒരു മുഖം തേടണമെന്നും കങ്കണ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.