CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 33 Minutes 36 Seconds Ago
Breaking Now

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയില്‍ ഇരട്ടക്കൊല ; 17 കാരിയേയും മുത്തശ്ശിയേയും ക്രൂരമായി കൊലപ്പെടുത്തി 24 കാരന്‍

അഭിഷേക് കൗശിയുടെ വീട്ടിലെത്തി ഉടന്‍ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കത്തിയെടുത്ത് കുത്തി എന്നും പൊലീസ് പറഞ്ഞു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയില്‍ ഇരട്ടക്കൊല കോയമ്പത്തൂര്‍ പൊള്ളാച്ചിയില്‍ പെണ്‍കുട്ടിയെയും മുത്തശിയെയും യുവാവ് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൗശി (17), മൈലാതള്‍ (60) എന്നിവര്‍ ആണ് മരിച്ചത്. പ്രതി അഭിഷേക് (24) പൊലീസില്‍ കീഴടങ്ങി.

കൗശിയുടെ സഹോദരി ഹരിതയ്ക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അഭിഷേകും കൗശിയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. അഭിഷേകും മാതാപിതാക്കളും വിവാഹാലോചനയുമായി കൗശിയുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ കൗഷിക്ക് വിവാഹപ്രായം ആയില്ലെന്ന് പറഞ്ഞു വീട്ടുകാര്‍ തിരിച്ചയച്ചു. ഇന്നലെ രാത്രി അഭിഷേക് വീണ്ടും കൗശിയുടെ വീട്ടിലെത്തി ഉടന്‍ വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ കത്തിയെടുത്ത് കുത്തി എന്നും പൊലീസ് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.