CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 29 Seconds Ago
Breaking Now

ട്രംപിനെക്കാളും ബഹുദൂരം മുന്നില്‍; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാവായി മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 43 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്

ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമില്‍ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണില്‍(10 കോടി)എത്തി. രണ്ടാം സ്ഥാനത്തുളള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 43 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്.

ഇന്‍സ്റ്റാഗ്രാം ഫോളോവേര്‍സിന്റെ എണ്ണം പരിശോധിക്കുമ്പോള്‍ മോദി ബഹുദൂരം മുന്‍പിലാണ്. മോദിക്ക് പിന്നിലുള്ള അഞ്ച് ലോകനേതാക്കളെ പിന്തുടരുന്നവരുടെ എണ്ണമെടുത്താല്‍ പോലും, അത് മോദിയെ പിന്തുടരുന്നവരുടെ അടുത്തുപോലും എത്തില്ല എന്നതാണ് വാസ്തവം. രണ്ടാം സ്ഥാനത്തുളള ട്രംപിന് 43 മില്യണ്‍ ഫോളോവേഴ്‌സ് ആണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോക്ക് 15 മില്യണ്‍ ഫോളോവേഴ്‌സ് ആണുള്ളത്. 14.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ബ്രസീലിയന്‍ പ്രസിഡന്റ് ലുലഡി സില്‍വ, 11.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍, 6.4 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലെയ് എന്നിവരാണ് പിന്നിലുള്ളത്.

ഇന്ത്യയിലും മോദി തന്നെയാണ് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള നേതാവ്. 16.1മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രണ്ടാമതുള്ളത്. 12.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള രാഹുല്‍ ഗാന്ധിയാണ് മൂന്നാമത്.

 




കൂടുതല്‍വാര്‍ത്തകള്‍.