
















കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 14-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ Cardinal Heenan Catholic High School ല്‍ അരങ്ങേറുന്ന ''മലയാളി ഗോട്ട് ടാലന്റ്'' പരിപാടിയോടനുബന്ധിച്ച്, Liverpool Malayali Cultural Aossciation (LIMCA) ഓള്‍-യു.കെ. ക്വിസ് മത്സരം 'LIMCA Quiz Whizz 2026' സംഘടിപ്പിക്കുന്നു.
പ്രവാസജീവിതത്തിന്റെ നീണ്ട രാവുകളില്‍ സ്വദേശത്തിന്റെ പ്രഭാതസ്മൃതികള്‍ പുനര്‍ജ്ജീവിപ്പിക്കാന്‍, കലാസാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ''മലയാളി ഗോട്ട് ടാലന്റ്'' പ്രതിഭകള്‍ക്ക് വേദി തുറക്കുന്ന നവോത്ഥാന സംരംഭമാണ്. മനസ്സുകളില്‍ ഒളിഞ്ഞിരിക്കുന്ന കലാസ്വരങ്ങളെ വേദിയുടെ വെളിച്ചത്തിലേക്ക് ക്ഷണിക്കുന്ന അതുല്യാവസരമാണ് ഈ പരിപാടി.
അതോടൊപ്പം ബൗദ്ധിക മികവ് തെളിയിക്കുന്ന ഓള്‍-യു.കെ. ക്വിസ് മത്സരം 'Quiz Whizz 2026' - ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (LIMCA)യുടെ അഭിമാനപൂര്‍ണ അവതരണം - ചിന്തകള്‍ക്ക് ചിറകുനല്‍കുന്ന അറിവുത്സവമായി ഒരുക്കപ്പെടുന്നു. 2006-ല്‍ തുടക്കം കുറിച്ച ഈ അറിവുത്സവം ലിംകയുടെ പ്രവര്‍ത്തനയാത്രയിലെ മറ്റൊരു സുവര്‍ണ്ണ നേട്ടമായി മാറുന്നു.
ക്വിസ് മത്സരത്തിന്റെ വിശദാംശങ്ങള്‍
മത്സരം രണ്ട് വിഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു:
ഓപ്പണ്‍ വിഭാഗം (പ്രായപരിധിയില്ല)
11-17 വയസ് വിഭാഗം
ഓരോ ടീമിലും രണ്ട് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഇരു വിഭാഗങ്ങള്‍ക്കും അനുയോജ്യമായ വിഷയങ്ങളെ ആസ്പദമാക്കി പ്രാഥമിക റൗണ്ട് നടത്തപ്പെടും. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നാല് ഫൈനലിസ്റ്റ് ടീമുകള്‍ വേദിയില്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കും.
മറ്റ് ക്വിസ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഫൈനല്‍ റൗണ്ടിലെ അവസാന ഘട്ടം Just A Minute (JAM) രീതിയിലായിരിക്കും. മുന്‍കൂട്ടി നല്‍കിയ വിഷയത്തെ കുറിച്ച് ഒരു മിനിറ്റിനുള്ളില്‍ ടീം അംഗങ്ങള്‍ അവതരിപ്പിക്കേണ്ടതാണ്.
ഓരോ വിഭാഗത്തിലും മുന്‍നിര മൂന്ന് ഫൈനലിസ്റ്റ് ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
വിഷയങ്ങളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഫോമും താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്:?https://forms.gle/mEuL8N9MCJwMEUpw5
ഇനിയും...?വേദിയില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്?അവസരത്തിന്റെ വാതില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 07967 018955 / 07944687008