CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 7 Seconds Ago
Breaking Now

മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരുമെന്ന് യുഎഇ അംബാസഡര്‍

ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോദിയുടെ ഇടപെടലും സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോള്‍ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ. ഇസ്രയേല്‍ ഇറാന്‍ മേധാവികളുമായി മോദിക്കുള്ള വ്യക്തിപരമായ ബന്ധം തുറന്നുപറയുകയായിരുന്നു ഹസ്സന്‍ മിര്‍സ. ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിടാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോദിയുടെ ഇടപെടലും സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക നേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകമാണെന്നും യുഎഇ അംബാസഡര്‍ പറയുന്നു.

ഇന്ത്യ മഹത്തായ രാജ്യമാണ്. ഇന്ത്യയുടെ പ്രൊഫൈല്‍ അത്രയും മികച്ചതാണ്. ഒരൊറ്റ ഫോണ്‍ കോളിലൂടെ മാത്രം വലിയ മാറ്റം കൊണ്ടുവരാനാകും, ഒറ്റ കോള്‍ മതി, മോദിയെന്ന് ഇസ്രയേലിലേക്കും ഇറാനിലേക്കും വിളിച്ചാല്‍ അവിടെ തീരും യുദ്ധം, ഹസ്സന്‍ മിര്‍സ പറയുന്നു.

പത്തു ദിവസങ്ങള്‍ക്ക് മുമ്പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്, ഏറ്റവും കൂടുതല്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ, അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒറ്റകോളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും , മിര്‍സ തുടരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.