CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 31 Minutes 46 Seconds Ago
Breaking Now

'അവസാനം എപ്പോഴെന്ന് ഞങ്ങള്‍ തീരുമാനിക്കും, മേഖലയുടെ ഭാവി ഇറാന്റെ കൈകളില്‍'; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

'യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ്' എന്നാണ് ഐആര്‍ജിസി ഒരു പ്രസ്താവന.

ഇറാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ സൈനിക നീക്കം എപ്പോള്‍ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഐആര്‍ജിസിയുടെ മറുപടി. മേഖലയുടെ ഭാവി ഇറാന്‍ സേനയുടെ കൈകളിലാണെന്ന് ഐആര്‍ജിസി അവകാശപ്പെട്ടു. ഇറാനിലെ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തിനാണ് ഐആര്‍ജിസിയുടെ മറുപടി.

'യുദ്ധത്തിന്റെ അവസാനം നിശ്ചയിക്കുക ഞങ്ങളാണ്' എന്നാണ് ഐആര്‍ജിസി ഒരു പ്രസ്താവന. 'മേഖലയുടെ സമവാക്യങ്ങളും ഭാവിയും ഇപ്പോള്‍ നമ്മുടെ സായുധ സേനയുടെ കൈകളിലാണ്' എന്നാണ് രണ്ടാമത്തെ മറുപടി. എന്നാല്‍ ഇറാന്‍ വിഷയത്തില്‍ പരസ്പര വിരുദ്ധ പ്രസ്താവനകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തുന്നത്. യുദ്ധം ഏകദേശം പൂര്‍ത്തിയായെന്ന് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ ഈ പരാമര്‍ശം ആവര്‍ത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോര്‍മൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയില്‍ ആണ്. എണ്ണ വില കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.