CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 19 Seconds Ago
Breaking Now

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവിയുടെ റിപ്പോര്‍ട്ട്. ആയത്തുള്ള അലി ഖമനയിയുടെ മകനുമാണ് അദ്ദേഹം. ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ മൊജ്തബയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റമദാന്‍ യുദ്ധത്തിലെ ജന്‍ബാസ് എന്നാണ് മൊജ്തബ ഖമനയിയെ ഇറാനിയന്‍ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാല്‍ പരിക്കേല്‍ക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 28ന് തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൊജ്തബയുടെ പിതാവും ഇറാന്‍ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. ഇത് പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മുജ്തബയെ തെരഞ്ഞെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.