CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 31 Seconds Ago
Breaking Now

'യുദ്ധത്തില്‍ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല'; ഇറാന്‍ വിദേശകാര്യ മന്ത്രി

ആ ബന്ധം മുന്‍കാലങ്ങളിലുണ്ടായിരുന്നു, ഇപ്പോഴും തുടരുന്നു, ഭാവിയിലും തുടരുമെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

യുദ്ധത്തില്‍ റഷ്യ ഇറാനെ പല രീതിയിലും സഹായിക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറാനും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം പുതിയ കാര്യമല്ല. അത് ഒരു രഹസ്യവുമല്ല. റഷ്യ രഹസ്യവിവരങ്ങള്‍ നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് പല രീതികളിലും സഹായിക്കുന്നുവെന്നായിരുന്നു അരഗ്ചിയുടെ മറുപടി. ആ ബന്ധം മുന്‍കാലങ്ങളിലുണ്ടായിരുന്നു, ഇപ്പോഴും തുടരുന്നു, ഭാവിയിലും തുടരുമെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

അതേസമയം പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട വിദേശ ഇടപെടലുകളെ അബ്ബാസ് അരഗ്ചി തള്ളി. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇറാന്റെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി പറഞ്ഞു. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മോജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇറാന്‍ ദേശീയ മാധ്യമമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ആണ് മോജ്തബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.