CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 11 Seconds Ago
Breaking Now

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (കേരള ചാപ്റ്റര്‍) ഈസ്റ്റ് ലണ്ടന്‍ കേന്ദ്രമായി പുതിയ യൂണിറ്റ് രൂപികരിച്ചു

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  യുകെ (കേരള ചാപ്റ്റര്‍) മാനര്‍ പാര്‍ക്കിലെ MAUK ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍  ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് രൂപികരിച്ചു. 2026 മാര്‍ച്ച്  11 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച യോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  യുകെ (കേരള ചാപ്റ്റര്‍) പ്രസിഡണ്ട്  സുജു ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ഷൈനു മാത്യു സ്വാഗതം പറഞ്ഞു.  സുജു ഡാനിയേലിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. 

യോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  യുകെ (കേരള ചാപ്റ്റര്‍) സെക്രട്ടറി അഷ്റഫ് അബ്ദുള്ള  ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിന് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദേശം വെക്കുകയും തുടര്‍ന്ന് അംഗങ്ങള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പുതിയ കമ്മിറ്റി

പ്രസിഡന്റ് :     ഷൈനു മാത്യു

വൈസ് പ്രസിഡന്റുമാര്‍: ഷിജന്‍ ജോസ് ജോസഫ്, ക്രിസ്റ്റി സൈമണ്‍, എബ്രഹാം വാഴൂര്‍, പ്രദീപ് നായര്‍

ജനറല്‍ സെക്രട്ടറിമാര്‍: റജി നന്തികാട്ട് , സുജ ആര്‍തര്‍, ഹിഷാം ഇര്‍ഷാദ്

ജോയിന്റ് സെക്രട്ടറിമാര്‍: ജസ്റ്റിന്‍, ക്ലെറി ക്ലെമെന്റ്‌സ്, നിതിന്‍ തോമസ്, അഭിഷേക്

ട്രഷറര്‍: ജിബു സാബു, യൂത്ത് പ്രതിനിധി: ഇജാസ് ബിന്‍ മുഹമ്മദ്

 ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  യുകെ (കേരള ചാപ്റ്റര്‍)  നാഷണല്‍ കമ്മറ്റി മെമ്പര്‍ സന്തോഷ് ബെഞ്ചമിന്‍ , ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (കേരള ചാപ്റ്റര്‍)  യൂത്ത് പ്രസിഡന്റ് എഫ്രേം സാം, പ്രസാദ് കൊച്ചുവിള തുടങ്ങിയ നേതാക്കള്‍  പുതിയ കമ്മറ്റിയെ അഭിനന്ദിച്ചു. ഭാവിയില്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മറ്റി വിപുലീകരിച്ച് ഈസ്റ്റ് ലണ്ടന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നേതാക്കള്‍അഭിപ്രായയപ്പെട്ടു. ഹിജിന്‌സ് ഫെര്‍ണാണ്ടസ് നന്ദി രേഖപ്പെടുത്തി 8 മണിയോടെ യോഗം അവസാനിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.