CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 1 Minutes 26 Seconds Ago
Breaking Now

മാഞ്ചസ്റ്ററില്‍ 'ഐശ്വര്യ സന്ധ്യ' വര്‍ണാഭമായി; ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതിക്ക് ആവേശകരമായ തുടക്കം

മാഞ്ചസ്റ്റര്‍: കലയും സംസ്‌കാരവും സൗഹൃദവും ഒത്തുചേര്‍ന്ന അവിസ്മരണീയമായൊരു വൈകുന്നേരത്തിന് സാക്ഷ്യം വഹിച്ച് സ്‌ട്രെറ്റ്‌ഫോര്‍ഡ് പബ്ലിക് ഹാള്‍. മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ (TMA) 2026-ലെ പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം സംഘടിപ്പിച്ച പ്രഥമ സംഗമമായ 'ഐശ്വര്യ സന്ധ്യ' വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. 

മാഞ്ചസ്റ്ററിലെ മറ്റ് മലയാളി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മാഞ്ചസ്റ്ററിലെ പ്രവാസി മലയാളി സമൂഹത്തിന് നവോന്മേഷം പകരുന്നതായി.

ശ്രീ. ഡോണി ജോണ്‍ ചടങ്ങ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തില്‍ മലയാളീ അസോസിയേഷനുകളുടെ പ്രസക്തിയെക്കുറിച്ചും പുതിയ ഭരണസമിതിയുടെ കര്‍മ്മപദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) പ്രസിഡന്റ് ശ്രീ. റോസ്ബിന്‍ സെബാസ്റ്റ്യന്‍, സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. സജോ ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംഘടനകള്‍ തമ്മിലുള്ള ഐക്യവും സഹകരണവുമാണ് ഇത്തരം പരിപാടികളുടെ വിജയമെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപ്രതിഭകള്‍ അണിനിരന്ന കലാവിരുന്ന് ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. നൃത്തങ്ങളും പാട്ടുകളും കോമഡി സ്‌കിറ്റുകളും ഉള്‍പ്പെടെ സദസ്സിനെ ഒന്നടങ്കം ആവേശത്തിലാക്കിയ പരിപാടികളാണ് അരങ്ങേറിയത്. അസോസിയേഷനിലെ കുടുംബാംഗങ്ങള്‍ സ്വയം തയ്യാറാക്കി എത്തിച്ച 'ബ്രിങ് ആന്‍ഡ് ഷെയര്‍' ഭക്ഷണ രീതിയും ശ്രദ്ധേയമായി. തനിനാടന്‍ കേരളീയ വിഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ഈ സ്‌നേഹവിരുന്ന് അംഗങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിച്ചു.

പരിപാടികള്‍ക്ക്

ദീപക് ഡേവിഡ്, സിന്ധു സ്റ്റാന്‍ലി, ടിന്‍സി ഷിജു, ഭാഗ്യലക്ഷ്മി ആദര്‍ശ്, അഹീന അനീഷ്, ഷൈന്‍ സിജു, ആകാശ് ബിജു, നേഹ ബിജു, ഒലിവിയ സിബി എന്നിവര്‍ നേതൃത്വം നല്‍കി. ഭരണസമിതിയുടെ കെട്ടുറപ്പും കൃത്യമായ പ്ലാനിംഗും പരിപാടിയുടെ ഓരോ ഘട്ടത്തിലും പ്രകടമായിരുന്നു.

രാത്രി 10 മണിയോടെ ജോര്‍ജ് തോമസ് കൃതജ്ഞത രേഖപ്പെടുത്തിയതോടെ ഐശ്വര്യ സന്ധ്യയ്ക്ക് ഔദ്യോഗികമായി സമാപനമായി.

ന്യൂസ് അയച്ചത്: ആര്‍. സഖറിയാസ് (0044 7970470891)

 




കൂടുതല്‍വാര്‍ത്തകള്‍.