CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 25 Seconds Ago
Breaking Now

പരീക്ഷ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍

പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഡോക്ടറെ ഊട്ടി വനിതാ പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം ഡോക്ടറായ ഓം പ്രകാശ് ആണ് പിടിയിലായത്. പരീക്ഷ ജയിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.

പരീക്ഷാ ഫലത്തില്‍ സ്വാധീനം ചെലുത്തി മാര്‍ക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യം നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിക്കുള്ളില്‍ വിദ്യാര്‍ത്ഥിനിയും ഡോക്ടറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബഹളം കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നതായി ബോധ്യപ്പെട്ടതോടെ ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഇതിനു മുന്‍പും സമാനമായ രീതിയില്‍ മറ്റ് വിദ്യാര്‍ത്ഥിനികളെ ചതിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അറസ്റ്റിലായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ ആരുമായും ഒപ്പമല്ല താമസമെന്നും പോലീസ് അറിയിച്ചു. പ്രതിക്കെതിരെ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.