CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 12 Seconds Ago
Breaking Now

മകളെ മതം മാറ്റാനായി തട്ടിയെടുത്തു, സംഭവിച്ചത് ലൗ ജിഹാദ് ; മൊണലിസയുടെ പിതാവ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു

കേരളത്തില്‍ വച്ച് മന്ത്രിമാരുടേത് അടക്കം സാന്നിധ്യത്തിലായിരുന്നു മൊണലിസയും നടന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായത്.

കുഭമേള വൈറല്‍ സുന്ദരി മൊണലിസയെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രിയെ സമീപിച്ചു. സംഭവിച്ചത് ലൗ ജിഹാദെന്നും മകളെ മതം മാറ്റാനായി തട്ടിയെടുത്തതാണെന്നും പിതാവ് ആരോപിച്ചു.

കേരളത്തില്‍ വച്ച് മന്ത്രിമാരുടേത് അടക്കം സാന്നിധ്യത്തിലായിരുന്നു മൊണലിസയും നടന്‍ ഫര്‍മാന്‍ ഖാനും വിവാഹിതരായത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിവാഹമെന്നും ഇരുവരും മതം മാറിയിട്ടില്ലെന്നുമായിരുന്നു സോഷ്യല്‍മീഡിയയിലെ ആരോപണങ്ങലോട് മൊണാലിസയും ഫര്‍മാനും പ്രതികരിച്ചത്.

മുഖ്യമന്ത്രി മോഹന്‍യാദവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് മൊണലിസയുടെ പിതാവ് ജയ്‌സിങ് ബോസ്ലെ രംഗത്തെത്തിയത്. ബുധനാഴ്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. മകള്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചുവരികയാണെന്നും പ്രശസ്തയാകാനിരിക്കേയാണ് അവളെ തട്ടിയെടുത്തതെന്നുമാണ് പിതാവിന്റെ പരാതി.




കൂടുതല്‍വാര്‍ത്തകള്‍.