CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 22 Seconds Ago
Breaking Now

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെങ്കിലും ഇബ്രാഹിം ചികിത്സ നല്‍കാന്‍ കൂട്ടാക്കിയില്ല.

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എടക്കഴിയൂര്‍ സ്വദേശി കല്ലുവളപ്പില്‍ ഇബ്രാഹിമിനെയാണ് (43) ചാവക്കാട് എസ്.എച്ച്.ഒ എന്‍.എസ്. രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

രണ്ട് മാസം മുന്‍പായിരുന്നു ഇബ്രാഹിമിന്റെ ഭാര്യ മുഹസിന (37) വീട്ടില്‍ പ്രസവിച്ചത്. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെങ്കിലും ഇബ്രാഹിം ചികിത്സ നല്‍കാന്‍ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം മുഹ്‌സിനയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുമ്പോള്‍ യുവതി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ ബലം പ്രയോഗിച്ചാണ് യുവതിയെ തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ മുഹ്‌സിന മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മുഹ്‌സിനയുടെ ശരീരം വ്രണങ്ങള്‍ വന്ന് പുഴുവരിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ഗുരുതരമായ മുറിവുകളും അണുബാധയും ഉണ്ടായിരുന്നു. 15 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ആദ്യത്തെ ആറ് പ്രസവങ്ങളും ആശുപത്രിയിലാണ് നടന്നതെങ്കിലും ഏഴാമത്തെ പ്രസവം ഇബ്രാഹിം വീട്ടില്‍ വെച്ച് തന്നെ നടത്തുകയായിരുന്നു. ആ പ്രസവത്തില്‍ ജനിച്ച കുഞ്ഞ് ആറ് ദിവസത്തിന് ശേഷം മരിക്കുകയും ചെയ്തു.

ജനുവരി 10-ന് കുട്ടി മരിച്ചപ്പോള്‍ തന്നെ മതിയായ ചികിത്സ നല്‍കാത്തതിനെതിരെ പൊതുപ്രവര്‍ത്തകനായ പുതുപൊന്നാനി പാലയ്ക്കല്‍ ഹംസത്ത് മുഹമ്മദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗര്‍ഭകാലത്തോ പ്രസവ സമയത്തോ മുഹസിനയ്ക്ക് യാതൊരുവിധ വൈദ്യസഹായവും ഇബ്രാഹിം ലഭ്യമാക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.