CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 19 Seconds Ago
Breaking Now

'നൊബേല്‍ സമ്മാനം കിട്ടാനായി നുണപറയുന്ന ആളാണ് സതീശന്‍, എല്‍ഡിഎഫ് 110 സീറ്റ് നേടും'; എം വി ഗോവിന്ദന്‍

യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത കൈകൊള്ളുകയാണെന്നും 110 സീറ്റ് ആണ് എല്‍ഡിഎഫ് നേടുക എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനങ്ങള്‍ അത്തരത്തിലൊരു ജനവിധി എഴുതും എന്നും യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവര്‍. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത കൈകൊള്ളുകയാണെന്നും 110 സീറ്റ് ആണ് എല്‍ഡിഎഫ് നേടുക എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചരലക്ഷം മെമ്പര്‍മാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാര്‍ട്ടിയാണ് സിപിഐഎം. അതില്‍ നിന്ന് അഞ്ചോ ആറോ പേര്‍ തെറ്റായ പ്രവണത മൂലം പുറത്തുപോയാല്‍, അവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഗോവിന്ദന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ഗോവിന്ദന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. നൊബേല്‍ സമ്മാനം കിട്ടാനായി നുണപറയുന്ന ആളാണ് സതീശന്‍ എന്നും എട്ടും ഒമ്പതും നുണയാണ് ഓരോ ദിവസവും പറയുന്നത് എന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. അതിനൊന്നും മറുപടി നല്‍കേണ്ട കാര്യമില്ല എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സഹയാത്രികരെ എല്ലാം ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തുന്നുണ്ട് എന്നും ഗോവിന്ദന്‍ പറഞ്ഞു. കാരാട്ട് റസാഖ് എന്തെങ്കിലും പ്രതീക്ഷിച്ചിട്ടാകും പാര്‍ട്ടിയില്‍ നിന്നിട്ടുണ്ടാകുക. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച പല ആളുകളും പാര്‍ട്ടിയില്‍ ഉണ്ട്. അവരെ പരമാവധി പാര്‍ട്ടിക്കകത്ത് നിര്‍ത്താനാണ് നോക്കുക. ഗത്യന്തരമില്ലെങ്കില്‍ ഒഴിവാക്കും. അതാണ് പി കെ ശശിയുടെയും സുധാകരന്റെയുമെല്ലാം കാര്യത്തില്‍ ഉണ്ടായത് എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു

 




കൂടുതല്‍വാര്‍ത്തകള്‍.