CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 18 Seconds Ago
Breaking Now

മിഠായി മോഷ്ടിച്ചെന്ന് കടക്കാരന്റെ പരാതി; യുപിയില്‍ 12 വയസ്സുകാരിയെ പിതാവ് തല്ലിക്കൊന്നു

കടയുടമ കുട്ടിക്കെതിരെ മോക്ഷണാരോപണം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന പരാതിയെത്തുടര്‍ന്ന് 12 വയസ്സുകാരിയായ മകളെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ രത്തന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവായ പുഷ്‌പേന്ദ്ര എന്ന പപ്പു ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

കടയുടമ കുട്ടിക്കെതിരെ മോക്ഷണാരോപണം ഉന്നയിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് കടക്കാരന്‍ പുഷ്‌പേന്ദ്രയോട് പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ പുഷ്‌പേന്ദ്ര മകളെ വടികൊണ്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കുട്ടിയുടെ അമ്മ ആരതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മാര്‍ച്ച് 27-നാണ് അമ്മ പരാതി നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചയോടെ പുഷ്‌പേന്ദ്രയെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച വടി പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്തു




കൂടുതല്‍വാര്‍ത്തകള്‍.