CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 55 Seconds Ago
Breaking Now

'കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാന്‍ എല്‍ഡിഎഫ് ജയിക്കണം, ജനങ്ങള്‍ ഞങ്ങളോടൊപ്പം'; മുഖ്യമന്ത്രി

എല്‍ഡിഎഫിനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പദ്ധതികള്‍ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു.

കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. അത് തുടരണം. അതിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്‍ഡിഎഫ് ജയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫിനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പദ്ധതികള്‍ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു. അത് പത്ത് വര്‍ഷം മുന്‍പ് ജനങ്ങളുടെ ഓര്‍മയിലുള്ളതാണ്. വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായി എന്നത് ജനങ്ങളുടെ അനുഭവത്തിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവരും എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. തകര്‍ന്നുപോകുമെന്ന ഘട്ടമുണ്ടായി. എന്നാല്‍ ആ ഘട്ടങ്ങളില്‍ നാടിനെ മുന്നോട്ട് നയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. അതെല്ലാം അതിജീവിച്ച് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് ജനങ്ങളെയാണ് വിശ്വസിച്ചത്. ജനങ്ങള്‍ ഞങ്ങളെയും വിശ്വസിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം ജനങ്ങളോടൊപ്പമാണ് എല്‍ഡിഎഫ് യാത്ര ചെയ്തത്. ആ യാത്രയാണ് ഈ തിരഞ്ഞെടുപ്പിലും തുടരുന്നത്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ ലഭിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.