CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 17 Seconds Ago
Breaking Now

'എന്റെ കടമ ചെയ്തു, ഇനി നിങ്ങളുടെ ഊഴം' വോട്ട് ചെയ്തശേഷം മഷിപുരണ്ട ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാട്ടി മോഹന്‍ലാല്‍

വോട്ട് ചെയ്തതിന്റെ ചിത്രം മോഹന്‍ലാല്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.

ഷൂട്ടിങ് ലൊക്കേഷനിലേ പോലെ രാവിലെ കൃത്യം 7ന് തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ പോളിങ് ബൂത്തിലെത്തി. നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂള്‍ ബൂത്ത് 36ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹന്‍ലാല്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.

'ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക'- സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മോഹന്‍ലാല്‍ കുറിച്ചു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മോഹന്‍ലാല്‍ പോളിങ് ബൂത്തില്‍ എത്തിയിരുന്നു. ക്യൂ നിന്ന് തന്നെയാണ് നടന്‍ വോട്ട് രേഖപ്പെടുത്തിയത്.

മോഹന്‍ലാലിനെ കൂടാതെ മറ്റ് പല താരങ്ങളും രാഷ്ട്രീയ പ്രമുഖരും വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ?ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ 137 നമ്പര്‍ ബൂത്തിലെത്തി സുരേഷ്?ഗോപി വോട്ട് ചെയ്തു. കളമശ്ശേരി അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പര്‍ 190ല്‍ സിനിമ താരം അജു വര്‍ഗീസ് വോട്ട് ചെയ്യാനെത്തി. തേവര സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് ചെയ്യാനെത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.