CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 3 Seconds Ago
Breaking Now

ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം ; അനുമതി പുതുക്കി യുഎസ്

ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വവും വിലക്കയറ്റവും കണക്കിലെടുത്താണ് തീരുമാനം.

അമേരിക്ക റഷ്യയ്ക്കെതിരെ നടപ്പാക്കിയ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ അനുവദിക്കുന്ന പ്രത്യേക ഇളവ് വീണ്ടും പുതുക്കി. ആഗോള ഇന്ധന വിപണിയിലെ അനിശ്ചിതത്വവും വിലക്കയറ്റവും കണക്കിലെടുത്താണ് തീരുമാനം.

പശ്ചിമേഷ്യയില്‍, പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷ സാഹചര്യങ്ങള്‍ മൂലം ആഗോള എണ്ണവിതരണം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇതോടെ ഇന്ധനവില ഉയരാനുള്ള സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന്, വിപണി സ്ഥിരത ഉറപ്പാക്കാനാണ് അമേരിക്ക താല്‍ക്കാലിക ഇളവ് നീട്ടിയത്.

ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍, ഈ തീരുമാനം രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്കും ഇന്ധനവില നിയന്ത്രണത്തിനും സഹായകരമാകും. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന റഷ്യന്‍ എണ്ണ ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.

അതേസമയം, ഈ നീക്കത്തിന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധങ്ങളുടെ ഫലപ്രാപ്തി ഇതിലൂടെ കുറയുമെന്നാണ് അഭിപ്രായമുയരുന്നത് . റഷ്യക്ക് സാമ്പത്തികമായി പിന്തുണ ലഭിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.മുമ്പ് ഈ ഇളവ് നീട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നുവെങ്കിലും, നിലവിലെ ആഗോള സാഹചര്യങ്ങള്‍ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. ഈ ഇളവ് താല്‍ക്കാലികമാണെന്നും ഭാവിയില്‍ സ്ഥിതിഗതികള്‍ അനുസരിച്ച് വീണ്ടും വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.